Sunday, 14 October 2018

Deshakuthira Pana Mundamukayil


ദേശകുതിര പാന മുണ്ടമുകയിൽ


" ആറര പതിറ്റാണ്ടിൽ ആദ്യം "

മുണ്ടായ ദേശകുതിര കമ്മിറ്റി നടത്തിയ പാനയിൽ മാങ്ങാട്ട് ശങ്കര നാരായണൻ നായർ കളം അണിയുന്നു. ഭദ്രകാളി ആരാധനയുടെ ഭാഗമായി അവതരിപ്പിച്ചു വരുന്ന അനുഷ്ഠാന രൂപമാണ് പാന. പാന രണ്ടു തരമുണ്ട് ഒരു പകല്‍ കൊണ്ട് തീരുന്നത് കളിപ്പാനയും, രാവും പകലും നീണ്ടു നില്‍ക്കുന്നത് കള്ളിപ്പാനയും. 


മുണ്ടായ ദേശകുതിര കമ്മിറ്റി കുതിര കണ്ടത്തിന് താഴെ നടത്തിയ 16 കാൽ പാനയിൽ 4 കാലിനുള്ളിൽ സ്ഥാപിച്ച പാല കൊമ്പ്. പന്തല്‍ ശുദ്ധി വരുത്തിയശേഷം വാദ്യഘോഷങ്ങളോടെ പാലമരത്തിന്റെ കൊമ്പ് എഴുന്നള്ളിച്ചു കൊണ്ടുവരും. പാനപ്പന്തലില്‍ ഭദ്രകാളിത്തട്ടകത്തിന്റെ മധ്യത്തില്‍ പ്രത്യേകം പണിത തറയിലാണ് പാലക്കൊമ്പു നാട്ടുന്നത്. ആ തറയില്‍ പഞ്ചവര്‍ണപ്പൊടികൊണ്ട് 'പത്മം' വരയ്ക്കും.


പാനപ്പന്തലിന് നാലുമുഖങ്ങളും നാലു തട്ടകങ്ങളുമുണ്ടാവും. കിഴക്ക് വേട്ടയ്ക്കൊരുമകന്‍ തട്ടകത്തിൽ നടക്കുന്ന പാൽ കിണ്ടി പൂജ. അലങ്കരിച്ച പന്തലില്‍ വച്ചാണ് പാന നടത്തുന്നത്. പാനപ്പന്തലിന് അറുപത്തിനാലു കാലുകള്‍ വേണമെന്നാണ്. കുരുത്തോല, കുലവാഴ മുതലായവകൊണ്ടാണ് പന്തല്‍ അലങ്കരിക്കുന്നത്. 



പാലക്കൊമ്പിനു കിഴക്കുവശത്തുള്ള ഭദ്രകാളിയുടെ ശ്രീകോവിലില്‍ പീഠം വയ്ക്കും. പിന്നീട് പാനക്കാരുടെ ആശാന്‍ പൂജ കഴിക്കും. നൃത്തം വച്ചാണ് പൂജ. തൃശ്ശൂര്‍, പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് പാനക്ക് പ്രചാരം. അനുഷ്ഠാനത്തിന്റെ ഭാഗമായുള്ള നൃത്തവും തോറ്റം ചൊല്ലലും പാനയുടെ ഭാഗമാണ്.


"മുണ്ടായയിൽ പാന മഹോത്സവം"
ആറര പതിറ്റാണ്ടിന് ശേഷം ആദ്യമായി ആരിയങ്കാവ് തട്ടകത്തിലെ മുണ്ടായയിൽ പാന മഹോത്സവം. ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് പാനച്ചടങ്ങുകൾ . ഷൊർണൂർ മുണ്ടായ ദേശ കമ്മിറ്റിയാണ് പാന ഉത്സവം നടത്തുന്നത്.



" മുണ്ടായ ദേശപാന മഹോത്സവം " 

നാടിൻറെ സമ്പൽ സമൃദ്ധിക്കായി മുണ്ടായ കുതിര കമ്മിറ്റി നടത്തിയ ദേശപാനയിൽ അരങ്ങേറിയ പാന പിടുത്തം.


പാനപ്പന്തലിന് നാലു മുഖങ്ങളും നാലു തട്ടകങ്ങളുമുണ്ടാവും. വടക്ക് ശാസ്‌താവിന്റെ തട്ടകത്തിൽ നടക്കുന്ന പൂജ.


" ആറര പതിറ്റാണ്ടിൽ ആദ്യം "

ഷൊർണുർ മുണ്ടായ ദേശത്തെ പാന പന്തലിൽ ദാരിക നിഗ്രഹത്തിൻറെ പ്രതീതാത്മകമായി നടന്ന കുരുതി തർപ്പണം.

PHOTOS : PRASAD K SHORNUR


Thursday, 5 July 2018

Deshakuthira Blog Ariyankav


Deshakuthira Blog Ariyankav


MATHRUBHUMI : 28-03-2018 : PALAKKAD

PRASAD K SHORNUR

Friday, 6 April 2018

Deshakuthira Paristhithi Dinacharanam


ദേശകുതിര പരിസ്ഥിതി ദിനാചരണം


വള്ളുവനാട്ടിലെ പ്രശസ്‌തമായ കവളപ്പാറ സ്വരൂപത്തിൻ കീഴിലുള്ള 96 ദേശങ്ങളുടെ കാവലാളായ തട്ടകത്തമ്മ കുടികൊള്ളുന്ന, ആരിയങ്കാവ് തിരുമുറ്റത്തേക്ക് എഴുന്നെള്ളുന്ന പൊയ് കുതിരകളുടെ ദേശ കമ്മിറ്റികളിൽ ചരിത്രത്തിലാദ്യമായി, നെടുങ്ങോട്ടൂർ ദേശ കുതിര കമ്മിറ്റി 2017 ൽ കുതിര എഴുന്നെള്ളിപ്പിന് പുറമെ മറ്റു ജനകീയ ഇടപെടലുകളുടെ ഭാഗമായി, ദേശവാസിയായ കമ്മിറ്റി അംഗം പബ്ലിസിറ്റി കൺവീനർ കൂടിയായ പരിസ്ഥിതി പ്രവർത്തകൻ പ്രസാദ് കെ ഷൊർണുർ ആവിഷ്‌ക്കരിച്ച ഒരു വീട് ഒരു വൃക്ഷം പദ്ധതിയിലൂടെ  ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നടുവാനുള്ള വൃക്ഷത്തൈകൾ ദേശവാസികൾക്ക് തലേദിവസം വിതരണം ചെയ്യുകയുണ്ടായി.


ദേശകുതിര കമ്മിറ്റി മന്ദിരത്തിന് തൊട്ടടുത്തുള്ള നായർ സർവീസ് സൊസൈറ്റി 5703 നെടുങ്ങോട്ടൂർ കരയോഗം ഓഫീസിന് മുമ്പിൽ രാവിലെ 11 മണിക്ക് ചേർന്ന യോഗത്തിൽ  നടന്ന മൗനപ്രാർത്ഥന.


കുതിര കമ്മിറ്റി സെക്രട്ടറി ഗിരീഷ് അമ്മാട്ടിൽ സ്വാഗതം പറയുന്നു.


കുതിര കമ്മിറ്റി വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പാപ്പുള്ളി അധ്യക്ഷത വഹിക്കുന്നു.


പരിസ്ഥിതി പ്രവർത്തകൻ പ്രസാദ് കെ ഷൊർണുർ പദ്ധതി വിശദീകരിക്കുന്നു.


കോഴിശ്ശേരി സുബ്രമണ്യൻ നമ്പൂതിരിപ്പാടിന് ലക്ഷ്‌മിതരൂ വൃക്ഷത്തൈ നൽകികൊണ്ട് ഉത്ഘാടനം നിർവഹിക്കുന്ന കുതിര കമ്മിറ്റി പ്രസിഡന്റ് സോമസുന്ദരൻ പാപ്പുള്ളി.


കുതിര കമ്മിറ്റിക്ക് വേണ്ടി സംസാരിക്കുന്ന പ്രസിഡന്റ് സോമസുന്ദരൻ പാപ്പുള്ളി.


കുതിര കമ്മിറ്റി രക്ഷാധികാരി കൂടിയായ സുബ്രമണ്യൻ നമ്പൂതിരിപ്പാട് സംസാരിക്കുന്നു.


യോഗത്തിൽ ആശംസ അർപ്പിക്കുന്ന സുരേന്ദ്രൻ പാപ്പുള്ളി.


യോഗത്തിൽ ആശംസ അർപ്പിക്കുന്ന രാജേശ്വരി ഗോപിനാഥ്.


യോഗത്തിൽ ആശംസ അർപ്പിക്കുന്ന രാജഗോപാൽ മഞ്ഞക്കാട്.


യോഗത്തിൽ ആശംസ അർപ്പിക്കുന്ന സത്യഭാമ പാപ്പുള്ളി.


ആശംസ അർപ്പിക്കുന്ന കരയോഗം പ്രസിഡന്റ് ജനാർദ്ദനൻ കിഴക്കീട്ടിൽ.


വൃക്ഷത്തൈകൾ വിതരണം കൈകാര്യം ചെയുന്ന സുന്ദരൻ (മണികണ്ഠൻ) കിഴക്കേതിൽ.


വൃക്ഷത്തൈ ലഭിക്കുവാൻ ഒപ്പിടുന്ന പ്രേമ ടീച്ചർ.


വൃക്ഷത്തൈ വാങ്ങുവാൻ വരി വരിയായി നിൽക്കുന്ന ദേശവാസികൾ.


യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തുന്ന കമ്മിറ്റി ട്രഷർ ബാബുരാജ് പാപ്പുള്ളി.

പ്രസാദ് കെ ഷൊർണുർ