Friday, 6 April 2018

Deshakuthira Paristhithi Dinacharanam


ദേശകുതിര പരിസ്ഥിതി ദിനാചരണം


വള്ളുവനാട്ടിലെ പ്രശസ്‌തമായ കവളപ്പാറ സ്വരൂപത്തിൻ കീഴിലുള്ള 96 ദേശങ്ങളുടെ കാവലാളായ തട്ടകത്തമ്മ കുടികൊള്ളുന്ന, ആരിയങ്കാവ് തിരുമുറ്റത്തേക്ക് എഴുന്നെള്ളുന്ന പൊയ് കുതിരകളുടെ ദേശ കമ്മിറ്റികളിൽ ചരിത്രത്തിലാദ്യമായി, നെടുങ്ങോട്ടൂർ ദേശ കുതിര കമ്മിറ്റി 2017 ൽ കുതിര എഴുന്നെള്ളിപ്പിന് പുറമെ മറ്റു ജനകീയ ഇടപെടലുകളുടെ ഭാഗമായി, ദേശവാസിയായ കമ്മിറ്റി അംഗം പബ്ലിസിറ്റി കൺവീനർ കൂടിയായ പരിസ്ഥിതി പ്രവർത്തകൻ പ്രസാദ് കെ ഷൊർണുർ ആവിഷ്‌ക്കരിച്ച ഒരു വീട് ഒരു വൃക്ഷം പദ്ധതിയിലൂടെ  ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നടുവാനുള്ള വൃക്ഷത്തൈകൾ ദേശവാസികൾക്ക് തലേദിവസം വിതരണം ചെയ്യുകയുണ്ടായി.


ദേശകുതിര കമ്മിറ്റി മന്ദിരത്തിന് തൊട്ടടുത്തുള്ള നായർ സർവീസ് സൊസൈറ്റി 5703 നെടുങ്ങോട്ടൂർ കരയോഗം ഓഫീസിന് മുമ്പിൽ രാവിലെ 11 മണിക്ക് ചേർന്ന യോഗത്തിൽ  നടന്ന മൗനപ്രാർത്ഥന.


കുതിര കമ്മിറ്റി സെക്രട്ടറി ഗിരീഷ് അമ്മാട്ടിൽ സ്വാഗതം പറയുന്നു.


കുതിര കമ്മിറ്റി വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പാപ്പുള്ളി അധ്യക്ഷത വഹിക്കുന്നു.


പരിസ്ഥിതി പ്രവർത്തകൻ പ്രസാദ് കെ ഷൊർണുർ പദ്ധതി വിശദീകരിക്കുന്നു.


കോഴിശ്ശേരി സുബ്രമണ്യൻ നമ്പൂതിരിപ്പാടിന് ലക്ഷ്‌മിതരൂ വൃക്ഷത്തൈ നൽകികൊണ്ട് ഉത്ഘാടനം നിർവഹിക്കുന്ന കുതിര കമ്മിറ്റി പ്രസിഡന്റ് സോമസുന്ദരൻ പാപ്പുള്ളി.


കുതിര കമ്മിറ്റിക്ക് വേണ്ടി സംസാരിക്കുന്ന പ്രസിഡന്റ് സോമസുന്ദരൻ പാപ്പുള്ളി.


കുതിര കമ്മിറ്റി രക്ഷാധികാരി കൂടിയായ സുബ്രമണ്യൻ നമ്പൂതിരിപ്പാട് സംസാരിക്കുന്നു.


യോഗത്തിൽ ആശംസ അർപ്പിക്കുന്ന സുരേന്ദ്രൻ പാപ്പുള്ളി.


യോഗത്തിൽ ആശംസ അർപ്പിക്കുന്ന രാജേശ്വരി ഗോപിനാഥ്.


യോഗത്തിൽ ആശംസ അർപ്പിക്കുന്ന രാജഗോപാൽ മഞ്ഞക്കാട്.


യോഗത്തിൽ ആശംസ അർപ്പിക്കുന്ന സത്യഭാമ പാപ്പുള്ളി.


ആശംസ അർപ്പിക്കുന്ന കരയോഗം പ്രസിഡന്റ് ജനാർദ്ദനൻ കിഴക്കീട്ടിൽ.


വൃക്ഷത്തൈകൾ വിതരണം കൈകാര്യം ചെയുന്ന സുന്ദരൻ (മണികണ്ഠൻ) കിഴക്കേതിൽ.


വൃക്ഷത്തൈ ലഭിക്കുവാൻ ഒപ്പിടുന്ന പ്രേമ ടീച്ചർ.


വൃക്ഷത്തൈ വാങ്ങുവാൻ വരി വരിയായി നിൽക്കുന്ന ദേശവാസികൾ.


യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തുന്ന കമ്മിറ്റി ട്രഷർ ബാബുരാജ് പാപ്പുള്ളി.

പ്രസാദ് കെ ഷൊർണുർ


No comments:

Post a Comment