തട്ടകത്തമ്മ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഷൊറണൂരിനടുത്തുള്ള കവളപ്പാറ ആരിയങ്കാവ് ഭഗവതിക്ഷേത്രത്തിൽ എല്ലാവർഷവും മീനം 1 ന് പറയ വേല കാവിലെത്തുന്നതോടെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമാകുന്നു.
മീനം 21 നാണ് പൂരം. രാവിലെ രാവണ വധം കൂത്ത് കഴിഞ്ഞാൽ നാട് നടുക്കുന്ന 101 കതിനാവെടികൾ മുഴങ്ങും. അതോടെ ക്ഷേത്രത്തിന് ചുറ്റുമായി കാത്തു നിൽക്കുന്ന പൂതൻ തിറകൾ തിരുനടയിൽ കളിച്ച് വീടുകളിലേക്ക് ഇറങ്ങും. 96 ദേശങ്ങളിലുമായി പൂതൻ - തിറ - കുമ്മാട്ടി തുടങ്ങിയ വിവിധ കലാരൂപങ്ങൾ തിമിർത്താടുമ്പോൾ നാടും നഗരവും പൂരലഹരിയിലായി മാറും.
പൂരം ദിവസം ഏകദേശം 11 മണിക്ക് ദേവിക്ക് തിരുവാഭരണം ചാർത്തും. കൊല്ലത്തിൽ പകൽ ദിവസം തിരുവാഭരണം ചാർത്തുന്നത് പൂരത്തിന് മാത്രമാണ്. തിരുവാഭരണം ചാർത്തി കഴിയുന്നതോടെ ആയിരക്കണക്കിനാളുകൾ ക്ഷേത്രത്തിലേക്കൊഴുകി തുടങ്ങും. ഉച്ചക്ക് ദേവിയുടെ തോഴി എന്നറിയപ്പെടുന്ന പെൺ കുതിര - മുണ്ടായ കുതിര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടക്ക് പുറത്തു നിശ്ചിത സ്ഥാനത്ത് കുടിയിരുത്തുന്നതോടെ പൂരാഘോഷം ആരംഭിക്കുകയായി.
കുതിരകളി ദിവസം ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ഇറക്കിവെച്ചിട്ടുള്ള കുതിരകളെ ഒന്നൊന്നായി തൊഴുകിച്ച് പൂരപറമ്പിലേക്ക് മാറ്റി നിരയായി ഇരുത്തും. ഈ സമയത്തു തന്നെ ഏറുപ്പെ ശിവക്ഷേത്ര നടയിൽ നിന്നും പഞ്ചവാദ്യത്തിൻറെ അകമ്പടിയോടെ നായരു വേല കവളപ്പാറ - കാരക്കാട് ദേശകുതിരകളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളും. പണ്ട് കവളപ്പാറ സ്വരൂപക്കാരായിരുന്നു ആരിയങ്കാവ് പൂരം നടത്തിയിരുന്നത്. അക്കാലത്ത് മൂപ്പിൽ നായരെ വേണാട്ടു സ്വരൂപം നൽകിയ പല്ലക്കിൽ ഇരുത്തി കുറുപ്പന്മാർ ചുമന്ന് ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചിരുന്നു ഇതാണ് നായരു വേല എന്ന പേരിൽ അറിയപ്പെട്ടിരുന്നത്.
കവളപ്പാറ സ്വരൂപം ക്ഷയിച്ചു തുടങ്ങിയതോടെ പൂരം നടത്തിപ്പു തന്നെ പ്രശനത്തിലായി. ഇതിനെ തുടർന്ന് പൂരത്തിൻറെ നടത്തിപ്പ് നാട്ടുകാർ ഏറ്റെടുത്തു. 1970 മുതൽ വിവിധ ദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ചേർന്നുള്ള പൂരകമ്മിറ്റിക്കാണ് ആഘോഷങ്ങളുടെ ചമതല. 1964 മുതൽ റിസീവർ ഭരണത്തിലായ സ്വരൂപത്തിൻറെ ദൈനദിന കാര്യങ്ങൾ പോലും കോടതിയുടെ നിയന്ത്രണത്തിലാണ്. കോടതിയിൽ നിന്ന് പ്രത്യേക അനുവാദവും വാങ്ങിയാണ് ദേശക്കാർ പൂരം നടത്തി വരുന്നത്. ജനകീയ കമ്മിറ്റി നിലവിൽ വന്നതോടെ നായരു വേല ഇല്ലാതായി.

ഇപ്പോൾ കാരക്കാട്, കവളപ്പാറ ദേശകുതിരകളുടെ എഴുന്നെള്ളിപ്പാണ് നടന്നു വരുന്നത്. ഈ കുതിരകൾ ക്ഷേത്ര തിരുമുറ്റത്തെത്തുന്നതോടെ പൂരം അതിൻറെ ഉച്ചസ്ഥായിയിലെത്തും. കേരളത്തിലെ പ്രശസ്‌ത പഞ്ചവാദ്യ വിദഗ്ദ്ധരാണ് പഞ്ചവാദ്യത്തിൽ അണിനിരക്കുന്നത്. ഈ കുതിരകൾ കാവിൽ വലം വെച്ച് തൊഴുത് കയറിയാൽ അച്ഛൻ കുതിര എന്ന പേരിൽ അറിയപ്പെടുന്ന ചെറുകാട്ടുപുലം കുതിരയുടെ വരവാണ്. ചമയങ്ങളില്ലാതെ വർണ്ണ പകിട്ടുകളില്ലാതെ വെറും വെള്ള നിറത്തിലുള്ള തുണിയിൽ പൊതിഞ്ഞ് ആഡംബരരഹിതമായി ക്ഷേത്രത്തിൽ എത്തുന്ന ഏക കുതിരയാണ് ഇത്. ഇതിൻറെ പുറകെ ത്രാങ്ങാലി ദേശത്ത് നിന്നുള്ള വേല വാദ്യമേളങ്ങളോടെ ക്ഷേത്രത്തിൻറെ കിഴക്കേ നടയിലെത്തും.
ഇനി വരാനുള്ളത് കുതിര പൂരങ്ങളിൽ വെച്ച് ഏറ്റവും ആകർഷകമായ തെക്കുംമുറി - വടക്കുംമുറി ദേശകുതിരകളാണ്. ഓരോ കുതിരകൾക്കും ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ ചമയങ്ങളും കൂടാതെ മാറിൽ ആകർഷകങ്ങളായ ദേവി-ദേവൻമാരുടെ പ്രതിമകളും വള്ളുവനാട്ടിലെ മറ്റൊരു പൂരത്തിനും കാണാൻ കഴിഞ്ഞെന്നു വരില്ല. ഓരോ കുതിരകൾക്കും പ്രത്യേകം പ്രത്യേകം പഞ്ചവാദ്യം, പൂക്കാവടി, തകിൽ, ശിങ്കാരിമേളം, ബാൻഡ് അമ്പതോളം, പൂതൻ-തിറകൾ അവരുടെ വാദ്യങ്ങൾ എന്നിവ അകമ്പടിയുണ്ടാവും.ആരിയങ്കാവ് പൂരത്തിൻറെ നയന മനോഹരമായ ദൃശ്യ വിരുന്നാണ് ഈ രണ്ട് കുതിരകളുടെ വരവ് എന്നു പറയാം. ആയിരകണക്കിന് ആളുകളും രണ്ട് കുതിരകൾക്ക് ഒപ്പം നടന്നു നീങ്ങുന്നത് കാണാം.
ഈ കുതിരകളുടെ എഴുന്നെള്ളിപ്പ് കഴിഞ്ഞാൽ ഏകദേശം 6 മണിയോടെ ദേവിയുടെ തോഴി എന്നറിയപ്പെടുന്ന മുണ്ടായ പെൺ കുതിരയുടെ എഴുന്നെള്ളിപ്പാണ്. ഈ കുതിര ഉച്ചക്ക് ക്ഷേത്രത്തിന് പുറത്തെത്തുന്നതോടെ മാത്രമേ പൂരം തുടങ്ങുകയുള്ളൂ. ഏകദേശം അമ്പത് വർഷം മുമ്പ് ഈ കുതിര വരുന്ന വഴിയിൽ തടസങ്ങളും സംഘർഷങ്ങളും ഉണ്ടായതിനെ തുടർന്ന് കുതിര ക്ഷേത്രത്തിലെത്തിയില്ല. അക്കാരണത്താൽ അന്ന് പൂരം നടത്തിയിരുന്ന കവളപ്പാറ മൂപ്പിൽ നായർ പൂരം ഉപേക്ഷിക്കുകയുണ്ടായി. ഇതിനെ തുടർന്ന് എല്ലാ ദേശത്തു നിന്നും പതിനായിരക്കണക്കിന് ഭക്തജനങ്ങൾ സംഘടിച്ച് കുതിരയെ കൊണ്ടുവരാൻ പോവുകയും തുടർന്ന് അവിടെ നടന്ന സംഘർഷത്തിൽ പോലീസുകാരടക്കം നൂറുകണക്കിനാളുകൾക്ക് പരിക്ക് പറ്റുകയും ചെയ്‌തിരുന്നു. പൂരത്തിൻറെ പ്രധാന പങ്കു വഹിക്കുന്ന കുതിരയാണ് ഈ അമ്മ കുതിര. 101 താലപ്പൊലിയും പാണ്ടി മേളവും മൂന്ന് വെളിച്ചപ്പാടുമായി ഈ കുതിരയെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കുന്നത്. കാണാൻ ധാരാളം സ്‌ത്രീകൾ നാടിൻറെ നാനാ ഭാഗത്തു നിന്നും ഇവിടെ എത്തിച്ചേരുന്നു.
ഈ കുതിര ക്ഷേത്രത്തിൽ നിന്നും തൊഴുതു കയറിയാൽ പിന്നെ വൈദ്യുതാലങ്കാരങ്ങളുമായി പറയ വേല ഇണകാളകളുമായി ക്ഷേത്രത്തിൻറെ കിഴക്കേ നടയിലെത്തും. കാളകൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമില്ല. ഇതു പോലെ ശിങ്കാരി മേളത്തിനും അകത്തേക്ക് കടക്കാനാവില്ല. ഇതു കഴിഞ്ഞ് വെടിക്കെട്ടോടുകൂടി പകൽ പൂരം സമാപിക്കുന്നു
രാത്രി നാദസ്വര കച്ചേരി, പഞ്ചതായമ്പക, ബാലെ എന്നിവയുണ്ടാകും. രാത്രി രണ്ട് മണിയോടെ എറുപ്പെ ക്ഷേത്ര നടയിൽ നിന്നും പഞ്ചവാദ്യത്തിൻറെ അകമ്പടിയോടെ രാത്രി വേല ഏകദേശം നാല് മണിയോടെ ക്ഷേത്രത്തിൽ എത്തുന്നു. പഞ്ചവാദ്യം കഴിഞ്ഞാൽ വെടിക്കെട്ട്, കമ്പം എന്നിവയും പാണ്ടിമേളവും അരങ്ങു തകർക്കും. ഈ സമയത്ത് കൂത്ത് മാടത്തിൽ ശ്രീരാമപട്ടാഭിഷേകം കൂത്ത് നടക്കുന്നുണ്ടായിരിക്കും.
തുടർന്ന് രാവിലെ 7 മണി മുതൽ രണ്ടു ദിവസങ്ങളിലായി ക്ഷേത്രത്തിലെത്തിയ കുതിരകളുടെ വിടവാങ്ങൽ ചടങ്ങാണ്. ഓരോ കുതിരയെയും മുൻഗണനാ ക്രമത്തിൽ ക്ഷേത്രത്തിൽ തൊഴുകിച്ച് കയറ്റും. ഇങ്ങനെ 13 കുതിരകളെയും ഓരോന്നോരോന്നായി ക്ഷേത്രത്തിൽ വലംവെച്ച് കയറ്റിയാൽ അതോടൊപ്പം തന്നെ ശ്രീരാമ പട്ടാഭിഷേകം പൂർത്തിയായാൽ കൂത്ത് കൂറ വലിക്കും. 21 ദിവസം നീണ്ടു നിന്ന പൂരാഘോഷങ്ങൾക്ക് സമാപ്തിയായി.

പ്രസാദ് കെ ഷൊർണൂർ
No comments:
Post a Comment