ദേശകുതിര ജനകീയ കമ്മിറ്റി
ആരിയങ്കാവ് പൂരാഘോഷത്തിൻറെ നെടുങ്ങോട്ടൂർ ദേശകുതിര എഴുന്നള്ളിപ്പ് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലെത്തി നാല് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ദേശ പ്രമുഖരായിരുന്നു ആദ്യ കാലത്ത് ദേശകുതിര എഴുന്നള്ളിപ്പിന് പ്രമാണികത്വം വഹിച്ചിരുന്നത്. പിന്നീട് തലമുറകളിലൂടെ പകർന്നെത്തി അധികാരം ജനകീയ കമ്മിറ്റിക്കായി. കുതിര കോലങ്ങൾ ഉണ്ടാക്കുന്ന ആശാരിമാർക്ക് കൂലി നൽകിയിരുന്നത് നെല്ലായിരുന്നു. നെല്ലിന് പകരം പണമെന്ന രീതി ജനകീയ കമ്മിറ്റിയുടെ വരവോടെയാണ്.
For more details and reference : Malayala Maorama - 2010 December 4 Saturday
പ്രസാദ് കെ ഷൊർണുർ
No comments:
Post a Comment