ദേശകുതിര കമ്മിറ്റി മീറ്റിങ്‌സ്
എൻറെ ഓർമ്മയിൽ എല്ലാ വർഷവും ഡിസംബർ അവസാന വാരം ഞായറാഴ്ച്ച അല്ലെങ്കിൽ ജനുവരി ആദ്യവാരം ഞായറാഴ്ച്ച ദേശകുതിര കമ്മിറ്റി ആദ്യ യോഗം കൂടും. അധിക പക്ഷവും അന്ന് തന്നെ അഥവാ അംഗസംഖ്യ കുറവാണെങ്കിൽ പിറ്റത്തെ ഒഴിവ് ദിവസം നിലവിലെ കമ്മിറ്റി പിരിച്ച് വിട്ട് പുതിയ കമ്മിറ്റി രൂപീകരിക്കും.
ഒരു പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റ്, ഒരു സെക്രട്ടറി, നാല് ജോയിന്റ് സെക്രട്ടറി, ഒരു ട്രഷർ, ഒരു ജോയിന്റ് ട്രഷർ, ആറ് വർക്കിംഗ് മെമ്പർമാർ, മറ്റുള്ളവർ എക്സിക്യൂട്ടീവ് മെമ്പർമാർ, ഇങ്ങനെ ഒരു കീഴ്വഴക്കമാണ് നിലവിൽ തുടർന്ന് വരുന്നത്.
പുതിയ കമ്മിറ്റി ആദ്യം ചെയുക ഒരു ബഡ്ജറ്റ് തയ്യാറാക്കും എന്നിട്ട് ആദ്യം ഇത് സമാഹരിക്കുവാൻ പിരിവിന് പോകുവാനുള്ള നോട്ടീസ് പ്രിൻറ് ചെയുവാൻ ഉള്ള നടപടികൾ സ്വീകരിക്കും. അതിനുള്ള മാറ്റർ എഴുതി ഉണ്ടാക്കണം പരസ്യക്കാരെ കണ്ടെത്തണം മുതലായവ...
പ്രസാദ് കെ ഷൊർണുർ
No comments:
Post a Comment