Sunday, 28 January 2018

Deshakuthira Collection Places


ദേശകുതിര പിരിവ് സ്ഥലങ്ങൾ


പരുത്തിപ്ര തെക്ക് ഭാഗം

നെടുങ്ങോട്ടൂർ ദേശകുതിര എല്ലാ വർഷവും ആദ്യം പിരിവിന് ഇറങ്ങുന്ന പ്രദേശം.


പരുത്തിപ്രയുടെ വിരി മാറിലൂടെ ഇന്ത്യൻ റയിൽവെയുടെ ഷൊർണുർ - കോഴിക്കോട് ഡബിൾ ലൈനും നിലമ്പൂർ ലൈനും കടന്നു പോകുന്നു. അങ്ങനെ പരുത്തിപ്ര എന്ന പ്രദേശം തെക്ക് ഭാഗം - വടക്ക് ഭാഗം എന്നിങ്ങനെ രണ്ടായി മാറിയിരിക്കുന്നു. ഇവിടെ പരുത്തിപ്ര തെക്ക് ഭാഗത്തിൻറെ കിഴക്ക് - നെടുങ്ങോട്ടൂരും, തെക്ക് - മുണ്ടമുകയും, പടിഞ്ഞാറ് - ഭാരതപുഴയും, വടക്ക് - പരുത്തിപ്ര വടക്കും ആകുന്നു. ഇവിടെ മൂന്ന് ക്ഷേത്രങ്ങൾ ഉണ്ട്. 1, കാശിയിൽ പാതി പരുത്തിപ്ര മഹാദേവമംഗലം ശിവ ക്ഷേത്രം 2, പഴനിയിൽ പാതി പരുത്തിപ്ര സുബ്രമണ്യ ക്ഷേത്രം 3, കാരമണ ക്ഷേത്രം. മുസ്‌ലിം സമുദായം കുറച്ച് അധികമുള്ള പ്രദേശമാണ് പരുത്തിപ്ര അതിനാൽ ഇവിടെ ഒരു പള്ളി ഉണ്ട്. മത സൗഹാർദ്ദത്തിന്റെ ഒരു പ്രതീകമാണ് ഇവിടം.

പ്രസാദ് കെ ഷൊർണുർ 


No comments:

Post a Comment