ദേശകുതിര പാന മുണ്ടമുകയിൽ
" ആറര പതിറ്റാണ്ടിൽ ആദ്യം "
മുണ്ടായ ദേശകുതിര കമ്മിറ്റി നടത്തിയ പാനയിൽ മാങ്ങാട്ട് ശങ്കര നാരായണൻ നായർ കളം അണിയുന്നു. ഭദ്രകാളി ആരാധനയുടെ ഭാഗമായി അവതരിപ്പിച്ചു വരുന്ന അനുഷ്ഠാന രൂപമാണ് പാന. പാന രണ്ടു തരമുണ്ട് ഒരു പകല്‍ കൊണ്ട് തീരുന്നത് കളിപ്പാനയും, രാവും പകലും നീണ്ടു നില്‍ക്കുന്നത് കള്ളിപ്പാനയും.

മുണ്ടായ ദേശകുതിര കമ്മിറ്റി കുതിര കണ്ടത്തിന് താഴെ നടത്തിയ 16 കാൽ പാനയിൽ 4 കാലിനുള്ളിൽ സ്ഥാപിച്ച പാല കൊമ്പ്. പന്തല്‍ ശുദ്ധി വരുത്തിയശേഷം വാദ്യഘോഷങ്ങളോടെ പാലമരത്തിന്റെ കൊമ്പ് എഴുന്നള്ളിച്ചു കൊണ്ടുവരും. പാനപ്പന്തലില്‍ ഭദ്രകാളിത്തട്ടകത്തിന്റെ മധ്യത്തില്‍ പ്രത്യേകം പണിത തറയിലാണ് പാലക്കൊമ്പു നാട്ടുന്നത്. ആ തറയില്‍ പഞ്ചവര്‍ണപ്പൊടികൊണ്ട് 'പത്മം' വരയ്ക്കും.
പാനപ്പന്തലിന് നാലുമുഖങ്ങളും നാലു തട്ടകങ്ങളുമുണ്ടാവും. കിഴക്ക് വേട്ടയ്ക്കൊരുമകന്‍ തട്ടകത്തിൽ നടക്കുന്ന പാൽ കിണ്ടി പൂജ. അലങ്കരിച്ച പന്തലില്‍ വച്ചാണ് പാന നടത്തുന്നത്. പാനപ്പന്തലിന് അറുപത്തിനാലു കാലുകള്‍ വേണമെന്നാണ്. കുരുത്തോല, കുലവാഴ മുതലായവകൊണ്ടാണ് പന്തല്‍ അലങ്കരിക്കുന്നത്.
പാലക്കൊമ്പിനു കിഴക്കുവശത്തുള്ള ഭദ്രകാളിയുടെ ശ്രീകോവിലില്‍ പീഠം വയ്ക്കും. പിന്നീട് പാനക്കാരുടെ ആശാന്‍ പൂജ കഴിക്കും. നൃത്തം വച്ചാണ് പൂജ. തൃശ്ശൂര്‍, പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് പാനക്ക് പ്രചാരം. അനുഷ്ഠാനത്തിന്റെ ഭാഗമായുള്ള നൃത്തവും തോറ്റം ചൊല്ലലും പാനയുടെ ഭാഗമാണ്.
"മുണ്ടായയിൽ പാന മഹോത്സവം"
ആറര പതിറ്റാണ്ടിന് ശേഷം ആദ്യമായി ആരിയങ്കാവ് തട്ടകത്തിലെ മുണ്ടായയിൽ പാന മഹോത്സവം. ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് പാനച്ചടങ്ങുകൾ . ഷൊർണൂർ മുണ്ടായ ദേശ കമ്മിറ്റിയാണ് പാന ഉത്സവം നടത്തുന്നത്.
" മുണ്ടായ ദേശപാന മഹോത്സവം "
നാടിൻറെ സമ്പൽ സമൃദ്ധിക്കായി മുണ്ടായ കുതിര കമ്മിറ്റി നടത്തിയ ദേശപാനയിൽ അരങ്ങേറിയ പാന പിടുത്തം.
നാടിൻറെ സമ്പൽ സമൃദ്ധിക്കായി മുണ്ടായ കുതിര കമ്മിറ്റി നടത്തിയ ദേശപാനയിൽ അരങ്ങേറിയ പാന പിടുത്തം.
പാനപ്പന്തലിന് നാലു മുഖങ്ങളും നാലു തട്ടകങ്ങളുമുണ്ടാവും. വടക്ക് ശാസ്‌താവിന്റെ തട്ടകത്തിൽ നടക്കുന്ന പൂജ.
" ആറര പതിറ്റാണ്ടിൽ ആദ്യം "
ഷൊർണുർ മുണ്ടായ ദേശത്തെ പാന പന്തലിൽ ദാരിക നിഗ്രഹത്തിൻറെ പ്രതീതാത്മകമായി നടന്ന കുരുതി തർപ്പണം.
PHOTOS : PRASAD K SHORNUR