ആന്തൂർകുന്ന് വിഭാഗം നെടുങ്ങോട്ടൂർ
യൂവാക്ക ടീം ആന്തൂർകുന്ന്
നെടുങ്ങോട്ടൂർ മുണ്ടമുക പ്രദേശങ്ങൾക്കിടയിൽ സ്ഥിതി ചെയുന്ന ഒരു കുന്നിൻ പ്രദേശമാണ് ആന്തൂർ. ഇവിടെ ഉള്ളവരുടെ സാന്നിധ്യവും സഹകരണവും നെടുങ്ങോട്ടൂർ ദേശകുതിരക്ക് എന്നും ഒരു അവിഭാജ്യഘടകമാണ്. ഇന്നത്തെ തലമുറ ആന്തൂർകുന്നിൽ വളരെ മാതൃകാപരമായ രീതിയിൽ ഒത്തൊരുമിച്ച് നിൽക്കുന്നു. ഇവർ അവിടെ ഒരു കൂട്ടായ്‌മ തന്നെ ഉണ്ടാക്കിയിട്ടുണ്ട് അതാണ് യൂവാക്ക. യൂവാക്കയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ആന്തൂർകുന്നിൽ നിന്നും നെടുങ്ങോട്ടൂർ പ്രദേശം ചുറ്റി ഘോഷയാത്രയായി ഒരു പരിപാടി കുതിര കണ്ടത്തിൽ എത്തിയിരുന്നു. ഇത് ഒരു മാറ്റത്തിൻറെ പ്രതീകമായി കാണാം. നെടുങ്ങോട്ടൂർ കുതിര കണ്ടത്തിൽ നിന്നും ദേശകുതിരയെ ആരിയങ്കാവിലേക്ക് എഴുന്നെള്ളിച്ചു കൊണ്ട് പോകുന്നതിൽ ഇവരുടെ പങ്ക് വളരെ വലുതാണ്
പ്രസാദ് കെ ഷൊർണുർ
No comments:
Post a Comment