കുതിരകണ്ടത്തിൽ അരങ്ങേറിയ പ്രതിഭകൾ
നെടുങ്ങോട്ടൂർ ശ്രുതിയിൽ റീജ പാപ്പുള്ളി
1994 ൽ നെടുങ്ങോട്ടൂർ ദേശകുതിര കണ്ടത്തിൽ കുതിരകളി ദിവസം തായമ്പക അവതരിപ്പിക്കുന്ന റീജ പാപ്പുള്ളി. പാപ്പുള്ളി ഗോപിനാഥിന്റെയും കണ്ണന്നൂർ രാജേശ്വരിയുടെയും ഇളയ മകളായ റീജയുടെ പ്രകടനം അന്നത്തെ കാലത്ത് ഏറെ ത്രസിപ്പിക്കുന്ന ഒരു അനുഭവം തന്നെയായിരുന്നു. പെൺകുട്ടികൾ തായമ്പകയിൽ അപൂർവമായിരുന്ന ആ കാലത്ത് മുളയങ്കാവ് അരവിന്ദാക്ഷൻറെ ഈ ശിഷ്യ അന്ന് കാഴ്ച്ച വെച്ച കൊട്ടിൽ തീർത്ത കാലം ഇന്നും ഓർമകളിലെ ആവേശം വിതറുന്ന സ്‌മരണകളാകുന്നു. ദേശകുതിര നേതൃസ്ഥാനം ഒരുപാട് കാലം വഹിച്ച ഒരാളാണ് പാപ്പുള്ളി ഗോപിനാഥ് എന്ന നെടുങ്ങോട്ടൂർ നിവാസികൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന ഗോപിയേട്ടൻ.
നെടുങ്ങോട്ടൂർ മുല്ലക്കൽ കൃഷ്ണവിനു
ആരിയങ്കാവ് പൂരാഘോഷത്തിൽ കുതിരകളി ദിവസം നെടുങ്ങോട്ടൂർ ദേശകുതിര എഴുന്നെള്ളിപ്പിൻറെ ഭാഗമായി കുതിര കണ്ടത്തിൽ നടക്കുന്ന പരിപാടികളിൽ ഏതാനും വർഷം ചില പ്രതിഭകൾ അരങ്ങേറിയിട്ടുണ്ട്. കുതിര കണ്ടത്തിൽ സ്ഥാപിതമായ കൽ വിളക്കിൽ അന്നേ ദിവസം തെളിയുന്ന തിരികളിലെ നാളങ്ങളെ സാക്ഷിയാക്കി ഇവർ അവരുടെ കഴിവുകളെ പുരുഷാരത്തിന് മുമ്പിൽ കാഴ്ച്ചവെക്കുന്നു ഇതിൽ ഒന്നാണ് ഞാൻ ഫോട്ടോ എടുത്ത 2006 ൽ അരങ്ങേറിയ കിള്ളിമംഗലം മുരളിയുടെ ശിക്ഷണത്തിൽ തായമ്പക അഭ്യസിച്ച നെടുങ്ങോട്ടൂർ മുല്ലക്കൽ കൃഷ്ണവിനു.
പ്രസാദ് കെ ഷൊർണുർ
No comments:
Post a Comment