Wednesday, 28 February 2018
Tuesday, 27 February 2018
Monday, 26 February 2018
Sunday, 25 February 2018
Kizhakkethil Santhosh Nedungottoor
കിഴക്കേതിൽ സന്തോഷ് നെടുങ്ങോട്ടൂർ
'ദേശകുതിര അലങ്കാര പണികളിൽ ഏർപ്പെട്ടിരിക്കുന്ന കിഴക്കേതിൽ സന്തോഷും കൂട്ടുകാരും'
പണ്ട്, ഇന്ന് കാണുന്ന തരത്തിലുള്ള മനുഷ്യ നിർമ്മിതമായ വസ്‌തുക്കൾ ഉപയോഗിച്ചുള്ള അലങ്കാരം ഒന്നുമില്ലായിരുന്നു. അന്ന്, ഇന്നത്തെപോലെ ഡെക്കറേഷൻ എന്ന പേരിൽ ഒരു തുക മാറ്റിവെക്കൽ തന്നെ ഇല്ലായിരുന്നു. എൻറെ ബാല്യകാലത്ത് കുറച്ച് അറളി പൂക്കളും ചെമ്പരത്തി പൂവും കുരുത്തോലയും ഉണ്ടായാൽ അലങ്കാരമായി.
1990 വരെ പാപ്പുള്ളി തറവാട് - നാല് കെട്ടിൽ നിന്നും കനമുള്ള ചാക്ക് നൂലിൽ വെള്ളയും ചുവപ്പും നിറമുള്ള അറളി പൂക്കൾ കോർത്ത് കെട്ടികൊണ്ടൊരു നീളമുള്ള മാലയായിരുന്നു ദേശകുതിരയുടെ മാറിൽ അണിഞ്ഞിരുന്നത്. ഇത് പിന്നീട് പൂക്കളുടെ ലഭ്യത കുറവ് കൊണ്ട് നിന്ന് പോകുകയായിരുന്നു.
ഇത്തരം ഒരു സാഹചര്യത്തിൽ കാലത്തിൻറെ മാറ്റത്തിനനുസരിച്ച് ദേശകുതിരയുടെ അലങ്കാരത്തിലും ഒരുപാട് പുതുമകൾ കാണുവാൻ തുടങ്ങി.
FLASH DAILY MORNING NEWS PAPER : 04-04-2011
പ്രസാദ് കെ ഷൊർണുർ
Saturday, 24 February 2018
Deshakuthira 2012 Ariyankav
ദേശകുതിര 2012 ആരിയങ്കാവ്
Festive ambience
POORAM : Devotees carrying the Nedungottoor Desha Kuthira at the Kavalappara Ariyankav Pooram in Shoranur, Palakkad, on Wednesday.
My first photo of Ariyankav Pooram in an english daily News Paper
http://www.thehindu.com/todays-paper/tp-national/tp-kerala/festive-ambience/article3282985.ece
THE HINDU : 05-04-2012
പ്രസാദ് കെ ഷൊർണുർ
POORAM : Devotees carrying the Nedungottoor Desha Kuthira at the Kavalappara Ariyankav Pooram in Shoranur, Palakkad, on Wednesday.
My first photo of Ariyankav Pooram in an english daily News Paper
http://www.thehindu.com/todays-paper/tp-national/tp-kerala/festive-ambience/article3282985.ece
THE HINDU : 05-04-2012
പ്രസാദ് കെ ഷൊർണുർ
Friday, 23 February 2018
Mullakkal Soman Nedungottoor
മുല്ലക്കൽ സോമൻ ഷൊർണുർ
കരവിരുത് വിസ്മയിപ്പിക്കുന്ന കുതിരതല
നെടുങ്ങോട്ടൂർ ദേശകുതിര കമ്മിറ്റി മന്ദിരത്തിന്റെ മുകളിൽ കാണുന്ന കുതിരതല കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു. ദേശത്തെ മണ്ണാൻ സമുദായത്തിലെ ഇപ്പോഴത്തെ ജനകീയൻ മുല്ലക്കൽ സോമനാണ് ഇതിൻറെ ശിൽപ്പി. കുതിരതലയുടെ മിനുക്ക് പണികളിൽ അദ്ദേഹം ഏർപ്പെട്ടിരിക്കുന്നത് കാണാം ചിത്രത്തിൽ.
പ്രസാദ് കെ ഷൊർണുർ
Thursday, 22 February 2018
Wednesday, 21 February 2018
Deshakuthira Mandiram Kattilaveppu
ദേശകുതിര മന്ദിരം കട്ടിളവെപ്പ്
ആരിയങ്കാവ് പൂരാഘോഷത്തിൻറെ നെടുങ്ങോട്ടൂർ ദേശകുതിര എഴുന്നള്ളിപ്പ്, ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലെത്തി കാൽനൂറ്റാണ്ട് പൂർണമാകുന്നു വേളയിൽ നിർമ്മിക്കുന്ന, ആസ്ഥാന മന്ദിരത്തിന്റെ കട്ടിളവെപ്പ് ചടങ്ങുകൾ പോയകാലത്തെ എഴുന്നള്ളിപ്പുകളുടെ ഓർമ്മകൾ കൂടി ഉണരുന്നതായി.
നെടുങ്ങോട്ടൂർ ദേശകുതിര മന്ദിരത്തിന്റെ കട്ടിളവെപ്പ് വേണ്ട ചടങ്ങുകളോടെ ദേശത്തുള്ളവരുടെ സാന്നിധ്യത്തിൽ പൂർവ്വാധികം ഭംഗിയോടെ നടന്നു.കമ്മിറ്റി പ്രസിഡന്റ് സോമസുന്ദരൻ പാപ്പുള്ളി, സെക്രട്ടറി ഗിരീഷ് അമ്മാട്ടിൽ, ട്രഷർ ബാബുരാജ് പാപ്പുള്ളി, കെട്ടിട നിർമ്മാണ കമ്മിറ്റി ഭാരവാഹികളും ചേർന്ന് ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. ദേശത്തെ ആശാരിമാരിൽ കാരണവരായ മൂത്താശാരി കിഴക്കേതിൽ ശങ്കരനാരായണൻ എന്ന തങ്കനും ദേശത്തെ മണ്ണാന്മാരിൽ നാട്ടിൽ ജനകീയനായ മുല്ലക്കൽ സോമനും ചേർന്നാണ് കട്ടിള ഉറപ്പിച്ചത്.
പ്രസാദ് കെ ഷൊർണുർ
Tuesday, 20 February 2018
Deshakuthira 2010 Ariyankav
ദേശകുതിര 2010 ആരിയങ്കാവ്
നെടുങ്ങോട്ടൂർ ദേശകുതിര 2010 ലെ ആരിയങ്കാവ് പൂരം ദിവസം കിഴക്ക് ഭാഗം തിരുമുറ്റത്ത് തൊഴുകുന്ന ദൃശ്യം. ഞാൻ എടുത്ത ഈ ചിത്രം പിറ്റെ ദിവസം മലയാള മനോരമ ദിനപത്രം പാലക്കാട് എഡിഷനിൽ വന്നിരുന്നു.
ഇതിന് മുമ്പൊക്കെ ആരിയങ്കാവ് പൂരം ദിവസം മലയാള മനോരമക്ക് വേണ്ടി ഫോട്ടോ എടുക്കുവാൻ ജില്ലാ ആസ്ഥാനമായ പാലക്കാട് നിന്ന് ഇവരുടെ പ്രസ്സ് ഫോട്ടോഗ്രാഫർ വരികയായിരുന്നു പതിവ്. എന്നാൽ 2010 ൽ മലയാള മനോരമ പാലക്കാട് എഡിഷനിൽ അത് വരെയുണ്ടായിരുന്ന പ്രസ്സ് ഫോട്ടോഗ്രാഫർ രാജൻ എം തോമസ് മാറിയപ്പോൾ, പതിവിന് വിപരീതമായി മറ്റൊരാൾ വരാതിരിക്കുകയും ഇതെ തുടർന്ന്, മലയാള മനോരമ ഷൊർണുർ ബ്യൂറോ റിപ്പോർട്ടർ യു വി വിനീഷ് അവർകൾ എൻറെ മാധ്യമ ഗുരുനാഥൻ എന്നോട് ഫോട്ടോ ആവശ്യപ്പെട്ടപ്പോൾ, ഞാൻ കൊടുത്ത ചിത്രമാണ് ഇത്.
അങ്ങനെ മാധ്യമ രംഗത്ത് ആരിയങ്കാവ് പൂരത്തിൻറെ പ്രസാദ് കെ ഷൊർണുർ എന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആയ ഞാൻ എടുത്ത ആദ്യ ചിത്രം പിറന്നു.
പ്രസാദ് കെ ഷൊർണുർ
Monday, 19 February 2018
Deshakuthira Mandiram Kuttiyadikkal
ദേശകുതിര മന്ദിരം കുറ്റിയടിക്കൽ
നെടുങ്ങോട്ടൂർ ദേശകുതിര കമ്മിറ്റി കെട്ടിടത്തിന് രക്ഷാധികാരി കൂടിയായ കോഴിശ്ശേരി സുബ്രമണ്യൻ നമ്പൂതിരിപ്പാടിൻറെ സാന്നിധ്യത്തിൽ ദേശത്തെ മൂത്താശാരി കിഴക്കേതിൽ ശങ്കരനാരായണൻ എന്ന തങ്കനാശാരി കുറ്റിയടിക്കുന്നു. കോഴിശ്ശേരി മന വളപ്പിൽ പഴ ലെവൽ ക്രോസ്സ് സമീപം സ്ഥിതി ചെയുന്ന കോഴിശ്ശേരി കോംപ്ലെക്സിനോട് ചേർന്ന് തെക്ക് ഭാഗത്താണ് കെട്ടിടം നിർമ്മിക്കുന്നത്.
തദവസരത്തിൽ കമ്മിറ്റി അംഗങ്ങളും ദേശത്തുള്ളവരും പങ്കെടുത്തിരുന്നു. കമ്മിറ്റി പ്രസിഡന്റ് സോമസുന്ദരൻ പാപ്പുള്ളി, സെക്രട്ടറി രാജമാണിക്യം, ട്രഷറർ ഗിരീഷ് അമ്മാട്ടിൽ, അയൽവാസി യൂസഫ് മുക്കാട്ടിൽ, കുട്ടിനാരായണൻ മുണ്ടായ, കോൺട്രാക്ടർ രതീഷ് R. K. കൺസ്‌ട്രക്ഷൻസ് എന്നിവരെ ചിത്രത്തിൽ കാണാം. ഞാനായിരുന്നു ഫോട്ടോസ് എടുത്തിരുന്നത്.
പ്രസാദ് കെ ഷൊർണുർ
Sunday, 18 February 2018
Saturday, 17 February 2018
Deshakuthira Building Donations
ദേശകുതിര മന്ദിരം സംഭാവനകൾ
നെടുങ്ങോട്ടൂർ ദേശകുതിര മന്ദിരം നിർമ്മിതിക്ക് വേണ്ടി ഒരുപാട് പേർ സംഭാവനകൾ നൽകി സഹകരിച്ചിട്ടുണ്ട്. അവ ലഭ്യമായിട്ടില്ല, ലഭിക്കണം, ലഭിക്കും, ലഭിച്ചാൽ ഉടൻ ഇവിടെ ചേർക്കുന്നതായിരിക്കും.
എൻറെ അറിവ് ശരിയാണെങ്കിൽ കെട്ടിടത്തിൻറെ തേപ്പ് - പ്ലാസ്റ്ററിങ് മുഴുവൻ പാപ്പുള്ളി ശാന്തമ്മ മകൻ സന്തോഷ് ബാംഗ്ലൂർ ഏറ്റെടുത്ത് ചെയ്‌ത് തരികയായിരുന്നു.
പ്രസാദ് കെ ഷൊർണുർ
Friday, 16 February 2018
Thursday, 15 February 2018
Deshakuthira Building Committee
ദേശകുതിര കെട്ടിട-നിർമ്മാണ കമ്മിറ്റി
എൻറെ അറിവ് ശരിയാണെങ്കിൽ 2008 ൽ അന്നത്തെ നെടുങ്ങോട്ടൂർ ദേശ കുതിര കമ്മിറ്റി ഏറെ കാലത്തെ സ്വപ്‌നമായ ദേശ കുതിര കമ്മിറ്റിക്ക് സ്വന്തമായി ഒരു ആസ്ഥാനം സാക്ഷാൽക്കരിക്കുന്നതിന് വേണ്ടി ഒരു കെട്ടിട നിർമ്മാണ കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. ഇതിൻറെ വിശദ വിവരങ്ങൾ ശേഖരിക്കുന്നു, ലഭ്യമായിട്ടില്ല, ലഭിക്കണം, ലഭിക്കും, ലഭിച്ചാൽ ഉടൻ ഇവിടെ ചേർക്കുന്നതായിരിക്കും.
പ്രസാദ് കെ ഷൊർണുർ
Wednesday, 14 February 2018
Tuesday, 13 February 2018
Monday, 12 February 2018
Deshakuthira 2006 Ariyankavu
ദേശകുതിര 2006 ആരിയങ്കാവ്
ദേശ കുതിര ഞാൻ എടുത്ത ആദ്യ ചിത്രം
നെടുങ്ങോട്ടൂർ ദേശ കുതിര 2006 ൽ ആരിയങ്കാവ് തിരുമുറ്റത്ത് കിഴക്കേ നടയിൽ തൊഴുകിക്കുന്ന ചിത്രമാണ് ഇത്. ഫോട്ടോ എടുത്താൽ അപ്പോൾ തന്നെ കാണാവുന്ന തരത്തിൽ ഉള്ള സംവിധാനം അന്ന് തിരുമുറ്റത്ത് ആരുടെ കൈവശം ഇല്ലായിരുന്നു എന്ന വസ്‌തുത ഇന്ന് ആശ്ചര്യം ഉണ്ടാക്കുന്ന ഒന്നാണ്.
നമ്മുടെ ഷൊർണൂർ പ്രദേശത്ത് ഡിജിറ്റൽ ക്യാമറകൾ പ്രചാരത്തിൽ ഇല്ലാതിരുന്ന ആ ഒരു കാലഘട്ടത്തിൽ ഞാൻ എൻറെ സുഹൃത്ത് സുരേഷ് മാണിക്യൻ വാങ്ങിയ Sony power shot A 400 3 pixel ക്യാമറയിൽ എടുത്ത ചിത്രമാണ്.
പ്രസാദ് കെ ഷൊർണുർ
Sunday, 11 February 2018
Kailyad Chandran Nair
കയില്യാട് ചന്ദ്രൻ നായർ
നെടുങ്ങോട്ടൂർ ദേശ കുതിര കമ്മിറ്റിക്ക് വേണ്ടി 25 വർഷം തുടർച്ചയായി മേളത്തിന് പ്രമാണികത്വം വഹിച്ച കയില്യാട് ചന്ദ്രൻ നായർ അവർകളെ 2006 ലെ നെടുങ്ങോട്ടൂർ ദേശ കുതിര കമ്മിറ്റി പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.
ഇതിൻറെ നിശ്ചല ദൃശ്യങ്ങൾ ചുവടെ കാണാം.
നമ്മുടെ ഷൊർണൂർ പ്രദേശത്ത് ഡിജിറ്റൽ ക്യാമറകൾ പ്രചാരത്തിൽ ഇല്ലാതിരുന്ന സാഹചര്യത്തിൽ ഞാൻ എൻറെ സുഹൃത്ത് സുരേഷ് മാണിക്യൻ വാങ്ങിയ Sony power shot A 400 3 pixel ക്യാമറയിൽ എടുത്ത ചിത്രങ്ങളാണ് ഇവയെല്ലാം.
കയില്യാട് ചന്ദ്രൻ നായർ അവർകളെ ദേശ കുതിര കമ്മിറ്റി പ്രസിഡന്റ് സോമസുന്ദരൻ പാപ്പുള്ളി പൊന്നാട അണിയിക്കുന്നു.
കയില്യാട് ചന്ദ്രൻ നായർ അവർകൾക്ക് ദേശ കുതിര കമ്മിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണൻ ആന്തൂർകുന്ന് ഉപഹാരം നൽകുന്നു.
നാടിൻറെ അഭിമാനം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം കോട്ടക്കൽ കൃഷ്ണൻകുട്ടി നായർ കയില്യാട് ചന്ദ്രൻ നായർ അവർകൾക്ക് കൊടിമുണ്ട് നൽകുന്നു.
പ്രസാദ് കെ ഷൊർണുർ
Saturday, 10 February 2018
Aalmaram Nedungottoor Kuthirakandam
ആൽമരം നെടുങ്ങോട്ടൂർ കുതിരകണ്ടം
എൻറെ അറിവ് ശരിയാണെങ്കിൽ 2005 മാർച്ച് 15 - 1180 മീനം 1 ചൊവാഴ്‌ച അന്നത്തെ കുതിര കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിശ്ശേരി സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് നട്ട ബോധി വൃക്ഷത്തൈ വലുതായി നിൽക്കുന്നതാണ് ചിത്രത്തിൽ. ഇത് അന്ന് പത്രത്തിൽ വന്നിരുന്നതായി ഓർക്കുന്നു ഞാൻ, ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിൽ തന്നാൽ ഇവിടെ ചേർക്കാമായിരുന്നു.
പ്രസാദ് കെ ഷൊർണുർ
9656106625
Friday, 9 February 2018
Thursday, 8 February 2018
Wednesday, 7 February 2018
Deshakuthira 2003 Ariyankavil
ദേശകുതിര 2003 ആരിയങ്കാവിൽ
വിണ്ണിലേക്ക് ഉയരുന്ന പൊയ്‌കുതിര
നാടുവാഴിത്ത ഭരണ വീഥികളില്‍ ഒളിമങ്ങാത്ത ഐതീഹ്യ പെരുമകളുണര്‍ത്തി ഷൊർണുർ കവളപ്പാറ ആരിയങ്കാവ് പൂരം പൂത്തിറങ്ങുമ്പോൾ, തട്ടക ദേശങ്ങളിലൂടെ നാട്ടു വഴികളിലൂടെ ഓര്‍മകളുടെ അവശേഷിപ്പായി ഇന്നും നിലനില്‍ക്കുന്ന കവളപ്പാറ കൊട്ടാരത്തിന്റെ മുന്നിലൂടെ ആര്‍പ്പും കുരവയുമായ് യുവത്വത്തിന്റെ ആവേശത്തിലൊഴുകിയെത്തിയ നെടുങ്ങോട്ടൂർ ദേശ കുതിര വിണ്ണിലേക്ക് ഉയര്‍ന്നും താഴ്ന്നും കളിച്ചു തൊഴുന്നു.
പ്രസാദ് കെ ഷൊർണുർ
Tuesday, 6 February 2018
Honouring Kizhakkethil Sakaranarayanan
കിഴക്കേതിൽ ശങ്കരനാരായണന് ആദരം
ദേശത്തെ മൂത്താശാരിക്ക് ആദരം
എൻറെ അറിവ് ശരിയാണെങ്കിൽ ദേശ കുതിര കമ്മിറ്റി 2004 ലും ഒരു പൊന്നാട അണിയിച്ച് ഉപഹാരവും കൊടുത്ത് ആദരിക്കൽ ചടങ്ങ് നടത്തുകയുണ്ടായിട്ടുണ്ട്. അന്ന് ദേശത്തെ ആശാരി മണ്ണാൻ സമുദായത്തിൽ ഉള്ള ദേശത്തെ മൂത്താശാരിയായ കിഴക്കേതിൽ ശങ്കരനാരായണൻ എന്ന തങ്കനാശാരിയെയാണ് ആദരിച്ചത്. ഇദ്ദേഹം എപ്പോഴും ഞങ്ങൾക്ക് മാർഗ നിർദേശം തന്ന് ഒപ്പം നിൽക്കുന്നു. അദ്ദേഹത്തിന് ഈ വേള ആയുരാരോഗ്യ സൗഖ്യം നേരുന്നു ഞാൻ.
പ്രസ്‌തുത പരിപാടികളുടെ ചിത്രങ്ങൾ സംഘടിപ്പിച്ച് വരുന്നതേയുള്ളു, അധികം വൈകാതെ ഇവിടെ ചേർക്കുന്നതായിരിക്കും.
പ്രസാദ് കെ ഷൊർണുർ
Monday, 5 February 2018
Sunday, 4 February 2018
Mullakkal Brothers Honouring
മുല്ലക്കൽ സഹോദരങ്ങൾക്ക് ആദരം
എൻറെ അറിവ് ശരിയാണെങ്കിൽ ദേശ കുതിരയുടെ ചരിത്രത്തിൽ ആദ്യമായി കുതിര കമ്മിറ്റി 2002 ൽ ഒരു പൊന്നാട അണിയിച്ച് ഉപഹാരവും കൊടുത്ത് ആദരിക്കൽ ചടങ്ങ് നടത്തുകയുണ്ടായിട്ടുണ്ട്. അന്ന് ദേശത്തെ മണ്ണാൻ സമുദായത്തിൽ ഉള്ള ദേശത്തെ മണ്ണാന്മാരായ രണ്ട് സഹോദരങ്ങളെയാണ് ആദരിച്ചത്. ഇവർ രണ്ട് പേരും ഇന്ന് ജീവിച്ചിരിപ്പില്ല അവരുടെ ആത്മാക്കൾക്ക് നിത്യ ശാന്തി നേരുന്നു ഈ വേളയിൽ ഞാൻ. പ്രണാമം പ്രണാമം പ്രണാമം ...
പ്രസ്‌തുത പരിപാടികളുടെ ചിത്രങ്ങൾ സംഘടിപ്പിച്ച് വരുന്നതേയുള്ളു, അധികം വൈകാതെ ഇവിടെ ചേർക്കുന്നതായിരിക്കും.
പ്രസാദ് കെ ഷൊർണുർ
Saturday, 3 February 2018
Deshakuthira 2001 Aryankav
ദേശകുതിര 2001 ആര്യങ്കാവിൽ
നെടുങ്ങോട്ടൂർ ദേശകുതിര 2001 ൽ ആരിയങ്കാവ് തിരുമുറ്റത്ത് വാനോളം ഉയരുന്ന ആവേശ ചിത്രമാണ് മുകളിൽ വെച്ചിരിക്കുന്നത്. ഇത് ഞാൻ ഷൊർണുർ കൃഷ്ണൻ നായർ സ്‌റ്റുഡിയോ ഉടമസ്ഥൻ തുളസിദാസ് അവർകളുടെ പക്കൽ നിന്നും പൈസ കൊടുത്ത് വാങ്ങിയിട്ടുള്ളതാണ്.
ചിത്രത്തിൽ കുതിരയെ എറിഞ്ഞവരിൽ മുൻഭാഗം വ്യക്തമായി കാണുന്ന ഒരാളാകുന്ന ഞാൻ. കൂടാതെ പാപ്പുള്ളി രാജു എന്ന ബാബു, തോപ്പിൽ തിലകൻ, വിളക്കത്തല ഒരാളെയും മനസിലാക്കാവുന്ന തരത്തിൽ കാണാം.
പ്രസാദ് കെ ഷൊർണുർ
Friday, 2 February 2018
Pookkattiri Divakara Pothuval
പൂക്കാട്ടിരി ദിവാകര പൊതുവാൾ
ഇന്ന് അദ്ദേഹം നമ്മോടൊപ്പം ഇല്ല. 2008 മാർച്ച് 30 ഞായറാഴ്ച്ച പൂക്കാട്ടിരി ദിവാകര പൊതുവാൾ അന്തരിച്ചു. അദ്ദേഹത്തിന് 63 വയസായിരുന്നു. തലച്ചോറില്‍ അര്‍ബുദം ബാധിച്ച അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയില്‍ വച്ചായിരുന്നു അന്ത്യം.
ശബരിമല ശ്രീചക്ര പുരസ്കാരം, ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ വീരശ്രംഖല, കഥകളി മേളാചാര്യ ട്രസ്റ്റിന്‍റെ മേളാചാര്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
” ശുദ്ധ മലമക്കാവ് ശൈലിയുടെ ആധുനികകാല പ്രയോക്താവായ ആലിപ്പറമ്പ് ശിവരാമ പൊതുവാളില്‍ നിന്ന് തൃത്താല കേശവനിലെക്കുള്ള ദൂരം അളന്നാല്‍ പാതിവഴി എത്തുമ്പോള്‍ നാം പൂക്കാട്ടിരി ദിവാകര പൊതുവാളെ കണ്ടു എന്നുവരാം ”…
2000 ൽ നെടുങ്ങോട്ടൂർ ദേശ കുതിര കണ്ടത്തിൽ പ്രസിദ്ധ തായമ്പക വിദ്വാന്‍ പൂക്കാട്ടിരി ദിവാകര പൊതുവാള്‍ കൊട്ടി കയറുന്നത് ഇന്നും ഒളിമങ്ങാതെ മനസ്സിൽ തങ്ങിനിൽക്കുന്നു.
ഇന്ന് അദ്ദേഹം നമ്മോടൊപ്പം ഇല്ല. 2008 മാർച്ച് 30 ഞായറാഴ്ച്ച പൂക്കാട്ടിരി ദിവാകര പൊതുവാൾ അന്തരിച്ചു. അദ്ദേഹത്തിന് 63 വയസായിരുന്നു. തലച്ചോറില്‍ അര്‍ബുദം ബാധിച്ച അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയില്‍ വച്ചായിരുന്നു അന്ത്യം.
ശബരിമല ശ്രീചക്ര പുരസ്കാരം, ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ വീരശ്രംഖല, കഥകളി മേളാചാര്യ ട്രസ്റ്റിന്‍റെ മേളാചാര്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
” ശുദ്ധ മലമക്കാവ് ശൈലിയുടെ ആധുനികകാല പ്രയോക്താവായ ആലിപ്പറമ്പ് ശിവരാമ പൊതുവാളില്‍ നിന്ന് തൃത്താല കേശവനിലെക്കുള്ള ദൂരം അളന്നാല്‍ പാതിവഴി എത്തുമ്പോള്‍ നാം പൂക്കാട്ടിരി ദിവാകര പൊതുവാളെ കണ്ടു എന്നുവരാം ”…
ചെണ്ടയിൽ മാസ്മരികമായ വിപഞ്ചിക തീർക്കുന്ന ആ മഹാ പ്രതിഭയുടെ ആത്മാവിന് ഈ വേള നിത്യ ശാന്തി അർപ്പിക്കുന്നു ഞാൻ.
തെറ്റുണ്ടെങ്കിൽ സഹകരിക്കുക തിരുത്തുക
പ്രസാദ് കെ ഷൊർണുർ
9656106625
Thursday, 1 February 2018
Nedungottoor Deshakuthira Budget
നെടുങ്ങോട്ടൂർ ദേശകുതിര ബഡ്ജറ്റ്
2018
പഞ്ചവാദ്യം - 40,000/-
സ്‌പെഷ്യൽ പരിപാടി - 40.000/-
ചൂരൽ - 25,000/-
വെടിക്കെട്ട് - 20,000/-
ശബ്‌ദവും വെളിച്ചവും - 16,000/-
ഡെക്കറേഷൻ - 10,000/-
ഭക്ഷണം - 8000/-
മിസെല്ലെൻസ് - 20,000/-
---------------------------------------
1,79,000/-
======
പ്രസാദ് കെ ഷൊർണുർ
Subscribe to:
Posts (Atom)