കിഴക്കേതിൽ സന്തോഷ് നെടുങ്ങോട്ടൂർ
'ദേശകുതിര അലങ്കാര പണികളിൽ ഏർപ്പെട്ടിരിക്കുന്ന കിഴക്കേതിൽ സന്തോഷും കൂട്ടുകാരും'
പണ്ട്, ഇന്ന് കാണുന്ന തരത്തിലുള്ള മനുഷ്യ നിർമ്മിതമായ വസ്‌തുക്കൾ ഉപയോഗിച്ചുള്ള അലങ്കാരം ഒന്നുമില്ലായിരുന്നു. അന്ന്, ഇന്നത്തെപോലെ ഡെക്കറേഷൻ എന്ന പേരിൽ ഒരു തുക മാറ്റിവെക്കൽ തന്നെ ഇല്ലായിരുന്നു. എൻറെ ബാല്യകാലത്ത് കുറച്ച് അറളി പൂക്കളും ചെമ്പരത്തി പൂവും കുരുത്തോലയും ഉണ്ടായാൽ അലങ്കാരമായി.
1990 വരെ പാപ്പുള്ളി തറവാട് - നാല് കെട്ടിൽ നിന്നും കനമുള്ള ചാക്ക് നൂലിൽ വെള്ളയും ചുവപ്പും നിറമുള്ള അറളി പൂക്കൾ കോർത്ത് കെട്ടികൊണ്ടൊരു നീളമുള്ള മാലയായിരുന്നു ദേശകുതിരയുടെ മാറിൽ അണിഞ്ഞിരുന്നത്. ഇത് പിന്നീട് പൂക്കളുടെ ലഭ്യത കുറവ് കൊണ്ട് നിന്ന് പോകുകയായിരുന്നു.
ഇത്തരം ഒരു സാഹചര്യത്തിൽ കാലത്തിൻറെ മാറ്റത്തിനനുസരിച്ച് ദേശകുതിരയുടെ അലങ്കാരത്തിലും ഒരുപാട് പുതുമകൾ കാണുവാൻ തുടങ്ങി.
FLASH DAILY MORNING NEWS PAPER : 04-04-2011
പ്രസാദ് കെ ഷൊർണുർ
No comments:
Post a Comment