ആരിയങ്കാവ് പൂരം അഞ്ചാംവേല
ഷൊറണൂര്‍: കവളപ്പാറ ആരിയങ്കാവില്‍ അഞ്ചാം വേല പൂരത്തിന് അഞ്ചു നാൾ മുമ്പ് നടക്കും. രാത്രി അഞ്ച് ദേശങ്ങളില്‍ നിന്നുള്ള വേലകള്‍ ക്ഷേത്രത്തിലെത്തുന്ന ചടങ്ങാണ് നടക്കുക. മുണ്ടായ, കാരക്കാട്, കൂനത്തറ, ത്രാങ്ങാലി, കയിലിയാട് എന്നീ ദേശങ്ങളില്‍ നിന്ന് വേലകളെത്തും. രാത്രി 10 ഓടെ എത്തുന്ന വേലകളില്‍ പഞ്ചവാദ്യം, മേളം, നാദസ്വരം, തകില്‍ എന്നീ വാദ്യഘോഷങ്ങളാണുണ്ടാവുക. അഞ്ചാം വേലയോടനുബന്ധിച്ച് അതത് ദേശങ്ങളില്‍ പ്രത്യേക പരിപാടികളും നടക്കും.
കയിലിയാട്ടു നിന്നുള്ള വേലയാണ് ആദ്യം ക്ഷേത്രത്തിലെത്തുക. ഇതിനുശേഷം മറ്റ് വേലകള്‍ ഓരോന്നായി ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിക്കും. ക്ഷേത്രത്തില്‍ ചിന്തുപാട്ട്, പഞ്ചതായമ്പക എന്നീ പരിപാടികളും നടക്കും. അഞ്ചാം വേലയ്ക്കു ശേഷം വരുന്ന ദിവസങ്ങളില്‍ പൂരം വിളിച്ചറിയിച്ച് പൂതന്‍, കുമ്മാട്ടി, വെള്ളാട്ട്, നായാടി എന്നിവ വീടുകളില്‍ കയറിയിറങ്ങും. 96 ദേശങ്ങളിലാണ് പൂരം ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.
പ്രസാദ് കെ ഷൊർണുർ
No comments:
Post a Comment