തണ്ടാൻ വീട് നെടുങ്ങോട്ടൂർ
നെടുങ്ങോട്ടൂർ ദേശത്തെ സാമുദായിക ഐക്യത്തിൻറെ പ്രതീകങ്ങളിൽ ഒന്നാണ് തണ്ടാൻ വീട്ടിൽ നെടുങ്ങോട്ടൂർ. പണ്ട് മുതൽ ദേശ കുതിരയുമായി അഭേദ്യമായ ബന്ധമാണ് ഇവർക്കുള്ളത്. പൂർവികർ ആചരിച്ചു വന്ന ആചാരങ്ങൾ ഇവിടെ മുറ തെറ്റാതെ ഇപ്പോഴും ആചരിച്ചു വരുന്നു. കാലം മാറുമ്പോൾ കാരണവന്മാർ മാറുന്നു എന്നാലും അനുഷ്ഠാനങ്ങൾ ഇവിടെ പിൻതുടർന്നു വരുന്നു. പാമ്പിൻകാവ് ഉള്ള അപൂർവം പഴ തറവാടുകളിൽ ഒന്നാണ് നെടുങ്ങോട്ടൂർ തണ്ടാൻ വീട്.
ദേശ കുതിരക്ക് തല വെക്കുമ്പോൾ തണ്ടാൻ സമുദായത്തിൻറെ പ്രതിനിധിയായി നെടുങ്ങോട്ടൂർ തണ്ടാൻ വീട്ടിൽ നിന്നും ഒരു മുഖ്യസ്ഥന്റെ സാന്നിധ്യം കണ്ടത്തിൽ പതിവാണ്. അന്നേ ദിവസം ദേശത്തെ ആശാരിക്ക് തണ്ടാൻ വീട്ടിൽ നിന്നും അവരുടെ അവകാശമായ രണ്ട് നാളികേരം നൽകാറുണ്ട്. ദേശകുതിര ആരിയങ്കാവിലേക്ക് എഴുന്നള്ളുമ്പോൾ കുതിരക്ക് മുമ്പിൽ തണ്ടാൻ വീട്ടിൽ നിന്നുമൊരാളുടെ സാന്നിധ്യം പതിവായിരുന്നു. എഴുന്നെള്ളിപ്പ് പോകുന്ന വഴികളിലെ മാർഗതടസങ്ങൾ നീക്കുന്ന ചുമതല ഇവർക്കായിരുന്നു.
പൂരം ദിവസം അതിരാവിലെ പൂതനും തിറയും കുഴുക്കോട്ടു കാവിൽ തൊഴുത് വണങ്ങിയ ശേഷം കോഴിശ്ശേരി മനയിൽ കളിച്ച് നെടുങ്ങോട്ടൂർ തണ്ടാൻ വീട്ടിൽ എത്തും. ഇവിടെയുള്ള ദൈവങ്ങളെ തൊഴുത് ശേഷമാണ് മറ്റ് വീടുകളിലേക്കുള്ള സഞ്ചാരം. പൂതനും തിറക്കും കൊട്ടുകാർക്കും ഉച്ചഭക്ഷണം തണ്ടാൻ വീട്ടിലാണ്. നല്ല നെല്ല് കുത്തരിയുടെ കഞ്ഞി, പയറ് പുഴുക്ക്, ചക്കപ്പേരി, പപ്പടം, എന്നിവയാണ് പതിവ്. കഞ്ഞി കുടി കഴിഞ്ഞാൽ അൽപ്പം വിശ്രമം പിന്നെ ചുവട് വെച്ച് ഗംഭീര കളിയാണ്. കളി കഴിഞ്ഞാൽ ഇവർക്ക് കോടി മുണ്ടും, ദക്ഷിണയും കൂടെ പതിവ് വഴിപാടായ രണ്ടിടങ്ങഴി നെല്ലും രണ്ടുനാഴി പുഴുങ്ങലരിയുമാണ് കൊടുക്കൽ.
എറുപ്പെ ശിവക്ഷേത്ര നടയിൽ നിന്നും നായരു വേല പുറപ്പെടുന്നതിന് മുമ്പേ ദേശത്തെ പൂതൻമാരും തിറകളും ആരിയങ്കാവിലെത്തണം. കാവിലേക്ക് പോകുമ്പോൾ ദേശത്തെ തണ്ടാൻ ഒപ്പം പോകണം. കവളപ്പാറ മൂപ്പിൽ നായർ ദേശത്തെ തണ്ടാനോടാണ് കാര്യങ്ങൾ ചോദിക്കുക. സമയം തെറ്റിയാൽ ദേശത്തെ തണ്ടാനാണ് മൂപ്പിൽ നായരോട് സമാധാനം ബോധിപ്പിക്കേണ്ടത്. പുതിയതായി ആരെങ്കിലും ദേശത്ത് താമസം മാറ്റിയാൽ ദേശം അറിയിക്കുകയും പൂതനും തിറയും കളിക്കണമെങ്കിൽ ദേശത്തെ തണ്ടാനോട് പറയുകയും വേണം. തണ്ടാനു താഴെയുള്ള സമുദായത്തിൽ പൂതനും തിറയും കളിക്കാറില്ല.
വിവരങ്ങൾക്ക് കടപ്പാട് സതീന്ദ്രൻ

പ്രസാദ് കെ ഷൊർണുർ