ദേശകുതിര മന്ദിരം ഉദ്ഘാടനം
ആരിയങ്കാവ് ഭഗവതി സഹായം
മാന്യരെ,
വള്ളുവനാട്ടിലെ ചരിത്രപ്രസിദ്ധമായ കവളപ്പാറ ആരിയങ്കാവ് പൂരത്തോടനുബന്ധിച്ച് കാവിലമ്മയുടെ പ്രീതിലബ്ധിക്കായി വർഷംതോറും ദേശവഴിപാടായ കുതിരയെഴുന്നെള്ളിപ്പ് അതിവിപുലമായ പരിപാടികളോടെ നടത്തിവരുന്ന വിവരം ഏവർക്കുമറിയാമല്ലോ.
ദേശക്കാരുടെ ചിരകാലസ്വപ്നമായ സ്വന്തമായ ഒരു ആസ്ഥാനമന്ദിരം നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ പൂർത്തിയായ വിവരം സസന്തോഷം അറിയിക്കട്ടെ. പ്രസ്തുത മന്ദിരം ഈ വരുന്ന ഡിസംബർ 4 ഞായറാഴ്ച്ച (1187 വൃശ്ചികം 18) കാലത്ത് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി അവർകൾ ഭദ്രദീപം തെളിയിച്ച് ദേശനിവാസികൾക്കായി സമർപ്പിക്കുന്നു. തദവസരത്തിൽ എല്ലാ സുമനസ്സുകളുടേയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചുക്കൊള്ളുന്നു.
ദേശകുതിര സ്വാഗതസംഘം കമ്മിറ്റി
പ്രസാദ് കെ ഷൊർണുർ
No comments:
Post a Comment