പൂതൻമാർ വീടുകളിൽ എത്തുമ്പോൾ
കാവുകളിൽ ഉത്സവത്തിന് കൊടിയേറിയാൽ പരമ്പരാഗത കലാകാരന്മാരുടെ നേതൃത്വത്തിൽ പൂതൻമാർ വീടുകളിൽ എത്തും. തലയില്‍ കിരീടവും അരത്താലി, മാര്‍ത്താലി, തോള്‍വള, മുള്ളുവള, പൊടിയാട, കാല്‍കെട്ടി, കുടലേലസ്സ് എന്നിവ ധരിച്ച് പൊന്തിക്കോലും കൈയിലേന്തി വേഷഭൂഷാദികളോടെയാണ് പൂതൻമാരുടെ വരവ്.
തുടി കൊട്ടി പതിനെട്ടര കോല്‍പ്പാട് കളികളുമായി ആദ്യം കാവിലെത്തി വണങ്ങി ക്ഷേത്ര ഭാരവാഹികളില്‍ നിന്നും കുട്ടികളില്‍ നിന്നും ദക്ഷിണ കൈപ്പറ്റിയാണ് വീടുകളിലെത്തുന്നത്. ഉത്സവത്തിൻറെ വരവറിയിച്ചെത്തുന്ന പൂതൻമാരെ നിലവിളക്കും നിറപറയും വെച്ചാണ് വീട്ടുകാര്‍ വരവേല്‍ക്കുക. കളിക്കു ശേഷം അരിയെറിഞ്ഞ് വീട്ടുകാരെ അനുഗ്രഹിച്ചാണ് പൂതന്‍മാർ മടങ്ങുക.
PHOTO : PRASAD K SHORNUR
MALAYALA MANORAMA : 31-03-2011
പ്രസാദ് കെ ഷൊർണുർ
No comments:
Post a Comment