ദേശകുതിര ഓണാഘോഷം പൂക്കളങ്ങൾ
നെടുങ്ങോട്ടൂർ ദേശകുതിര കമ്മിറ്റി 2017 ലെ ഓണ തിരുവോണ ദിവസം കമ്മിറ്റി മന്ദിരത്തിന് തൊട്ടടുത്തുള്ള നായർ സർവീസ് സൊസൈറ്റി 5703 നെടുങ്ങോട്ടൂർ കരയോഗം ഓഫീസിന് മുമ്പിൽ സൗകര്യാർത്ഥം തീർത്ത പൂക്കളം.
ദേശകുതിര കമ്മിറ്റി നെടുങ്ങോട്ടൂർ, ചരിത്രത്തിലാദ്യമായി 2017 ൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. സെപ്‌തംബർ ഒന്നാം തിയ്യതി രാവിലെ പത്ത് മണിക്ക് കോഴിശ്ശേരി മന അങ്കണത്തിൽ വെച്ച് പൂക്കളമത്സരം നടത്തുകയുണ്ടായി. കോഴിശ്ശേരി സുബ്രമണ്യൻ നമ്പൂതിരിപ്പാട് മത്സരം ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു. തദവസരത്തിൽ കമ്മിറ്റി പ്രസിഡന്റ് സോമസുന്ദരൻ പാപ്പുള്ളി, സെക്രട്ടറി ഗിരീഷ് അമ്മാട്ടിൽ, ട്രഷർ ബാബുരാജ് പാപ്പുള്ളി, പ്രോഗ്രാം കൺവീനർ പ്രസാദ് കെ ഷൊർണുർ, എക്സിക്യൂട്ടീവ് മെമ്പർമാർ, മറ്റു അംഗങ്ങൾ, മത്സരാർത്ഥികൾ, ദേശവാസികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കൃത്യം പതിനൊന്നര മണിക്ക് തീർത്ത പൂക്കളങ്ങൾ ജഡ്‌ജായി വന്ന മലയാള മനോരമ ചെറുതുരുത്തി റിപ്പോർട്ടർ ജയകുമാർ പാഞ്ഞാൾ നിരീക്ഷിച്ചു വിലയിരുത്തി. നാല് പേർ വീതമുള്ള അഞ്ച് ടീമുകൾ പങ്കെടുത്ത ഒന്നര മണിക്കൂർ ദൈർഘ്യമുള്ള മത്സരത്തിൽ സ്ത്രീ പുരുഷ തുല്യ പങ്കാളിത്തം ശ്രദ്ധേയമായി. പ്രകൃതി ദത്തമായ പൂക്കൾ മാത്രം ഉപയോഗിച്ചുള്ള മത്സരത്തിൽ നാട്ടിൽ നിന്നും ശേഖരിച്ച പൂക്കൾ ജഡ്‌ജ്‌മെന്റിൽ പ്രശംസനീയമായി. നെടുങ്ങോട്ടൂരിൻറെ മണ്ണിൽ ആദ്യമായി നടന്ന പൂക്കളമത്സരം ഭാരവാഹികൾക്ക് ആത്മ സംതൃപ്തിയും കാഴ്ചക്കാർക്ക് ആനന്ദവും നൽകുന്നതായിരുന്നു. മത്സരാർത്ഥികൾക്കുള്ള സമ്മാനം പിന്നീട് നൽകുന്നതായിരിക്കുമെന്ന് അറിയിച്ചു കൊണ്ട് വിജയികളെ പ്രഖ്യാപിച്ചു
പ്രസാദ് കെ ഷൊർണുർ
No comments:
Post a Comment