കുതിരപണി കിഴക്കേതിൽ കുടുംബം
സോമൻ & രാജൻ
കോഴിശ്ശേരി മനയിൽ സൂക്ഷിക്കുന്ന ദേശകുതിര തണ്ടുകൾ എല്ലാ വർഷവും ഏപ്രിൽ രണ്ടാം തിയ്യതി രാവിലെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുതിര കണ്ടത്തിൽ എത്തിക്കും. അന്നേ ദിവസം തന്നെ ഇതിന് മുന്നോടിയായി കുതിര രൂപം ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന മുള കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ലഭ്യമാകുന്ന സ്ഥലത്ത് നിന്നും ആവശ്യമായവ വെട്ടി എടുത്ത് കണ്ടത്തിൽ കൊണ്ട് വരും. തുടർന്ന് ഇവ യഥാവിധി തെയ്യാറാക്കി ഘടിപ്പിച്ച് കുതിര രൂപം നിർമ്മിക്കുന്ന ചുമതല ദേശത്തെ ആശാരിമാർക്കാണ്. ഇത് ഒരു അവകാശമായി കണ്ട് ചെയ്ത് വരുന്നു അവർ. എനിക്ക് ഓർമ്മ വെച്ച കാലം മുതൽ നെടുങ്ങോട്ടൂർ ദേശ കുതിര പണി ചെയുന്നത് കിഴക്കേതിൽ കുടുംബമാണ്.
ആദ്യ കാലത്ത് നെടുങ്ങോട്ടൂർ ദേശ കുതിര പണി ചെയ്‌ത് വന്നിരുന്നത് ഇവിടെയുള്ള പടിഞ്ഞാറേതിൽ കുടുംബമായിരുന്നു എന്നും, അന്ന് ഇവരുടെ കൂടെ കിഴക്കേതിൽ ശങ്കരനാരായണൻ എന്ന തങ്കൻ ഉണ്ടായിരുന്നതായി പഴമക്കാർ ഓർമ്മപ്പെടുത്തുന്നു. ഇന്ന് കിഴക്കേതിൽ സോമനും രാജനുമാണ് നേതൃത്വത്തിൽ.
പ്രസാദ് കെ ഷൊർണുർ
No comments:
Post a Comment