ദേശപിരിവ് നെടുങ്ങോട്ടൂർ ദേശകുതിര
ഓരോ വർഷം ചെല്ലും തോറും ദേശ കുതിര എഴുന്നെള്ളിപ്പ് ചിലവ് കൂടി വരുന്നു. പണ്ട്, കാശിന് പകരം നെല്ലായിരുന്നു നൽകിയിരുന്നത്. നെല്ലിന് പകരം പണമെന്ന രീതി ജനകീയ കമ്മിറ്റിയുടെ വരവോടെയാണ്. ഇതിലേക്ക് ആവശ്യമായ തുക കണ്ടെത്തുക എന്നത് ശ്രമകരമായ ഉത്തരവാദിത്വമാണ്. എല്ലാ വർഷവും കുതിര എഴുന്നെള്ളിപ്പ് വിവരങ്ങൾ അടങ്ങിയ ഒരു നോട്ടീസ് പ്രിൻറ് ചെയ്‌ത്, ഇത് കമ്മിറ്റിയിലുള്ളവരുടെ നേതൃത്വത്തിൽ ദേശത്തെ എല്ലാ വീടുകളിലും ചെന്ന് കൊടുത്ത്, അവരുടെ പക്കൽ നിന്നും കഴിവിനനുസരിച്ച് ലഭിക്കാവുന്ന പരമാവധി തുക പിരിക്കുന്നു, ഇതിന് ഒരു രസീത് നന്ദിപൂർവം രേഖപ്പെടുത്തി കൊടുക്കുന്നു.
എല്ലാ വർഷവും ആരിയങ്കാവ് പൂരത്തിൻറെ തൊട്ട് മുമ്പത്തെ ഞായറാഴ്ച്ചയാണ് നെടുങ്ങോട്ടൂർ ദേശ കുതിര കമ്മിറ്റി നെടുങ്ങോട്ടൂർ ദേശത്ത് കുതിര പിരിവ് നടത്തുന്നത്. ദേശ പിരിവിന് മറ്റു പിരിവുകളെ അപേക്ഷിച്ച് കൂടുതൽ പേരുടെ പങ്കാളിത്തം പതിവാണ്. അന്നത്തെ ദിവസം വെയിൽ ചൂടാകുന്നതിന് മുമ്പ് തുടങ്ങുന്ന പിരിവ് അവസാനിപ്പിക്കുമ്പോൾ വെയിൽ ആറിയിരിക്കും. ഓരോ വീടുകളിൽ ചെല്ലുമ്പോൾ അവിടെ നിന്നും പിരിവിന് ഒപ്പം ലഭിക്കുന്ന വെള്ളവും മറ്റുമാണ് അന്നത്തെ ഭക്ഷണം. ഈ ഒരു രീതി വളരെ രസകരവും സൗഹാർദപൂർവ്വവും ദേശത്തുള്ളവർ പരസ്‌പരം മനസിലാക്കുവാനും സഹകരിക്കുവാനുമായി നിലകൊള്ളുന്നു.
പ്രസാദ് കെ ഷൊർണുർ
No comments:
Post a Comment