Saturday, 10 March 2018

Ariyankav Pooram Deshaprathinidhi


ആരിയങ്കാവ് പൂരം ദേശപ്രതിനിധി


പ്രസാദ് കെ ഷൊർണുർ

പണ്ട് കവളപ്പാറ സ്വരൂപക്കാരായിരുന്നു ആരിയങ്കാവ് പൂരം നടത്തിയിരുന്നത്. അക്കാലത്ത് മൂപ്പിൽ നായരെ വേണാട്ടു സ്വരൂപം നൽകിയ പല്ലക്കിൽ ഇരുത്തി കുറുപ്പന്മാർ ചുമന്ന് ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചിരുന്നു. ഇതാണ് നായരു വേല എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. കവളപ്പാറ സ്വരൂപം ക്ഷയിച്ചു തുടങ്ങിയതോടെ പൂരം നടത്തിപ്പു തന്നെ പ്രശ്‍നത്തിലായി. ഇതിനെ തുടർന്ന് പൂരത്തിൻറെ നടത്തിപ്പ് നാട്ടുകാർ ഏറ്റെടുത്തു. 

1970 മുതൽ വിവിധ ദേശങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചേർന്നുള്ള പൂരകമ്മിറ്റിക്കാണ് ആഘോഷങ്ങളുടെ ചുമതല. 1964 മുതൽ റിസീവർ ഭരണത്തിലായ സ്വരൂപത്തിൻറെ ദൈനദിന കാര്യങ്ങൾ പോലും കോടതിയുടെ നിയന്ത്രണത്തിലാണ്. കോടതിയിൽ നിന്ന് പ്രത്യേക അനുവാദവും വാങ്ങിയാണ് ദേശക്കാർ പൂരം നടത്തി വരുന്നത്. ജനകീയ കമ്മിറ്റി നിലവിൽ വന്നതോടെ നായരു വേല ഇല്ലാതായി.

ഞാൻ 2000 മാണ്ട് മുതൽ ആരിയങ്കാവ് പൂരാഘോഷ കമ്മിറ്റിയിൽ നെടുങ്ങോട്ടൂർ ദേശകുതിര പ്രതിനിധിയായി പങ്കെടുത്ത് വരുന്നു. ഒരു വർഷത്തിൽ രണ്ടോ നാലോ യോഗങ്ങൾ ഉണ്ടാകും. ഓരോ വർഷങ്ങളിലും കൂടുന്ന ഓരോ യോഗങ്ങളിലും എന്നോടൊപ്പം ഒന്നോ രണ്ടോ പേർ കൂടി പങ്കെടുക്കാറുണ്ട്. ഞാൻ എൻറെ അച്ഛൻറെ ചെറിയമ്മയായ കടമ്പാട്ട് പാപ്പുള്ളി തങ്കമ്മയുടെ ഇളയ മകനായ രാജു എന്ന ബാബു ഏട്ടന്റെ കൂടെയാണ് ആദ്യമായി ആര്യങ്കാവ് പൂരാഘോഷ കമ്മിറ്റിയിൽ പങ്കെടുക്കുന്നത്.

2000 മുതൽ 2014 വരെ നീണ്ട പതിനാല് വർഷങ്ങൾ തുടർച്ചയായി ആര്യങ്കാവ് പൂരാഘോഷ കമ്മിറ്റിയിൽ അംഗമായിട്ടുണ്ട് ഞാൻ. 2013 ൽ ചരിത്രത്തിൽ ആദ്യമായി ആരിയങ്കാവ് പൂരാഘോഷ കമ്മിറ്റി പബ്ലിസിറ്റി കൺവീനർ എന്ന പേരിൽ ഒരു സ്ഥാനം ലഭിച്ചു എനിക്ക്. അങ്ങനെ എൻറെ നീണ്ട കാലത്തെ ആഗ്രഹമായ ആര്യങ്കാഅവ് പൂരാഘോഷം സപ്പളിമെൻറ് 2013 ൽ പുറത്തിറങ്ങി. മുണ്ടായ ദേശത്തെ ബാബു ജയനും മാന്നന്നൂർ ദേശത്തെ രാധാകൃഷ്ണനും ചേർന്ന് കലാകൗമുദി ദിനപത്രമായിരുന്നു സപ്പളിമെൻറ് ഇറക്കിയത്.

കഴിഞ്ഞ നാല് വർഷമായി ആരിയങ്കാവ് പൂരാഘോഷ കമ്മിറ്റിയിൽ പങ്കെടുത്തിട്ടില്ല ഞാൻ. 2013 ൽ ആരിയങ്കാവ് പൂരാഘോഷ കമ്മിറ്റി എൻറെ നേതൃത്വത്തിൽ വാർത്താ സമ്മേളനം വിളിച്ചു കൂട്ടിയത് മറ്റൊരു ചരിത്ര സത്യം. ഈ വർഷം വീണ്ടും പങ്കെടുത്തു വരുന്നു ഞാൻ. ഇത്തവണ ഓരോ ദേശത്ത് നിന്നും രണ്ടു പേര് വീതം ആര്യങ്കാവ് പൂരാഘോഷ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളാകുന്നു. മാതൃഭൂമി ദിനപത്രം ആരിയങ്കാവ് പൂരാഘോഷ സപ്പളിമെൻറ് ഇറക്കാമെന്ന്‌ പറയുന്നു. അതിൻറെ ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നു...

പ്രസാദ് കെ ഷൊർണുർ 





No comments:

Post a Comment