Friday, 16 March 2018

Kammitty Ulsaham Kandatthil


കമ്മിറ്റി ഉത്സാഹം കണ്ടത്തിൽ


കമ്മിറ്റി ഉത്സാഹം കണ്ടത്തിൽ എന്നത് ഒരു തലക്കെട്ട് മാത്രം. നമ്മുടെ നാട്ടിൽ എവിടെ എന്ത് ആഘോഷം ഉണ്ടെങ്കിൽ അവിടെ ആദ്യം രൂപം കൊള്ളുന്ന ഒന്നാണ് ഒരു കമ്മിറ്റി. ഒരു കാര്യത്തിന് നിയോഗിക്കപ്പെടുന്ന സംഘം അതാണ് ഒരു കമ്മിറ്റി. എല്ലാ വർഷവും ആരിയങ്കാവ് പൂരാഘോഷങ്ങൾക്ക് വേണ്ടി കാവിലും, കാവിലേക്ക് ആഘോഷങ്ങളുമായി വരുന്ന ദേശങ്ങളിലും, ഇതിനായി അതാത് പ്രദേശങ്ങളിൽ സമർപ്പണ മനോഭാവമുള്ള ഭക്തർ ഒത്തു കൂടി സംഘം ചേർന്ന് ഒരു കമ്മിറ്റി രൂപീകരിക്കും. ശേഷം ഇത്തരം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ. 

ഞാൻ കരുതുന്നു, എല്ലാ വർഷവും ആരിയങ്കാവ് പൂരാഘോഷങ്ങൾക്ക് വേണ്ടി ആദ്യം രൂപം കൊള്ളുന്ന ഒരു ദേശ കമ്മിറ്റിയാണ് നെടുങ്ങോട്ടൂർ ദേശ കുതിര കമ്മിറ്റി. ഇത് പോലെ തന്നെ ഏകദേശം ഒപ്പം രൂപം കൊള്ളുന്ന മറ്റൊരു ദേശ കമ്മിറ്റിയാണ് മുണ്ടായ ദേശ കുതിര കമ്മിറ്റി. നെടുങ്ങോട്ടൂരിനോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് മുണ്ടായ. മുണ്ടായ കൊടിച്ചി എന്ന പേരിൽ അറിയപ്പെടുന്ന ഒരുപാട് സവിശേഷതകൾ നിറഞ്ഞ ഒന്നാണ് മുണ്ടായ കുതിര. ആരിയങ്കാവിൽ എത്തുന്ന ഏക പെൺ കുതിരയാണ് മുണ്ടായ കൊടിച്ചി, ആരിയങ്കാവിൽ പൂരം നടക്കണമെങ്കിൽ മുണ്ടായ കൊടിച്ചി എത്തണമെന്നത് മറ്റൊരു ചരിത്ര സത്യം.


പ്രസാദ് കെ ഷൊർണുർ 


No comments:

Post a Comment