ആരിയങ്കാവ് നായാടി പ്രഭ
ആരിയങ്കാവ് ദേശങ്ങളിൽ പൂരത്തിന്റെ വരവറിയിച്ച് ദേവീ സ്തുതികൾ പാടി വീടുകളിലെത്തുന്ന ഒരു സമുദായത്തിൽപെട്ട കലാകാരന്മാരാണ് നായാടികൾ. പാട്ടിന് താളം പിടിക്കാനായി രണ്ടു മുള കോലുകൾ കയ്യിൽ ഉണ്ടാകും. ഒരു ചെറിയ കോലും ഒരു വലിയ കോലും. ചെറിയ കോൽ വലിയ കോലിൽ കൊട്ടി കൂട്ടിയടിച്ചുണ്ടാകുന്ന താളാത്മകമായ ശബ്ദത്തിനൊപ്പമാണ് നായാടികളുടെ പാട്ടും കളിയും. ഭഗവതി സ്തുതികളും പൂരത്തിൻറെ വരവും ഒക്കെയാണ് നായാടി പാട്ടിൽ നമുക്ക് ആസ്വദിക്കാൻ കഴിയുക.
തട്ടകവാസികളുടെ ക്ഷേമവും ഐശ്വര്യവും പ്രാർഥിച്ചാണ് നായാടികൾ പാട്ട് പാടി കളിക്കുന്നത്. മനോഹരമായ പാട്ടുകൾ പാടി ദക്ഷിണ സ്വീകരിച്ച് അനുഗ്രഹങ്ങൾ ചൊരിഞ്ഞ് അടുത്തവർഷം തിരിച്ചെത്താമെന്ന ഉപചാരം പാടിയാണ് നായാടികൾ മടങ്ങുന്നത്. കളിക്ക് ശേഷം നായാടികൾക്ക് അരിയും പണവും നൽകും. അന്യം നിന്നു പോകുന്ന ഈ കലാരൂപം നഗര–ഗ്രാമ വ്യത്യാസമില്ലാതെ പേരിനെങ്കിലും ഇപ്പോഴും എത്തുന്നുവെന്നത് ആരിയങ്കാവിൻറെ സവിശേഷതയാണ്.
പ്രസാദ് കെ ഷൊർണുർ
No comments:
Post a Comment