ദേശകുതിരക്ക് മുളവെട്ടൽ പാപ്പുള്ളിയിൽ
പുല്‍ വര്‍ഗത്തില്‍പ്പെട്ട ഏറ്റവും വലിയ സസ്യയിനമാണ് മുള. വളരെ പെട്ടെന്ന് വളരുന്നതും നല്ല കാതലുമുള്ളതായ 'ആനപ്പുല്ല്'. പണ്ടു കാലത്ത് കേരളത്തിലെ കാര്‍ഷിക വൃത്തിയില്‍ മുളകള്‍ കൊണ്ടുള്ള ഉപകരണങ്ങളായിരുന്നു മുഴുവന്‍. കൊട്ട, വട്ടികള്‍, പലതരം മുറങ്ങള്‍ തുടങ്ങിയവയും. അളവു പാത്രങ്ങളും പാചകോപകരണങ്ങളും ഇതു കൊണ്ടുണ്ടാക്കുമായിരുന്നു. തെങ്ങോലയും പനയോലയും പുല്ലും കൊണ്ട് കെട്ടി മേഞ്ഞിരുന്ന പുരകളുടെ പ്രധാന നിര്‍മാണ വസ്തു മുളയായിരുന്നു. ധാരാളം മുള്ളുകള്‍ ഉള്ളതു കൊണ്ടും ഒന്നോ രണ്ടോ കാലവര്‍ഷത്തെ അതിജീവിക്കുമെന്നതു കൊണ്ടും പറമ്പുകളുടെ അതിരുകളില്‍ വേലി കെട്ടുന്നതിന്ന് ഇതിന്റെ ചില്ലകള്‍ ഉപയോഗിച്ചിരുന്നു.
പ്രസാദ് കെ ഷൊർണുർ
No comments:
Post a Comment