ദേശകുതിരക്ക് പട്ട് അണിയിക്കൽ
ഏപ്രിൽ 3 ന് കുതിരകളി ദിവസം വൈകുന്നേരം പാട്ട് രാശിക്ക് ശേഷം കുതിരക്ക് തല വെപ്പ് കഴിഞ്ഞാൽ, കുതിര കോലത്തിൻ മേൽ പട്ട് അണിയിച്ച് ഒരുക്കും. വെള്ള, ചുവപ്പ്, നിറങ്ങളിലുള്ള പട്ടുകളാണ് കാലങ്ങളായി നെടുങ്ങോട്ടൂർ ദേശ കുതിര കോലം അണിയിച്ചൊരുക്കുവാൻ ഉപയോഗിക്കുന്നത്. ഇതിൽ മുന്നിലേക്കുള്ള ചുവന്ന പട്ട് വർഷങ്ങളായി പാപ്പുള്ളി കടമ്പാട്ട് രാമചന്ദ്രൻ നായരാണ് നൽകുന്നത്. പിന്നിലേക്കുള്ള വെള്ള പട്ട് കടമ്പാട്ട് തറവാട്ടിൽ നിന്നുമാണ് നൽകുന്നത്. ഇത് ഇടകാലത്ത് നിന്ന് പോയിരുന്നു. ആ കാലയളവിൽ പാപ്പുള്ളി ഉണ്ണികൃഷ്ണൻ ഏറ്റെടുത്ത് നൽകി വരികയായിരുന്നു. എന്നാൽ ഇന്നിപ്പോൾ കടമ്പാട്ട് നിന്നും തന്നെ ഇളയ തലമുറയിലെ ഇന്നത്തെ നേതൃസ്ഥാനിയായ ഉണ്ണികൃഷ്ണൻ ഇത് ഏറ്റെടുത്ത് നൽകി വരുന്നു.
പട്ട് അണിയിക്കൽ കഴിഞ്ഞാൽ പിന്നെ നാട ചുറ്റി മുറുക്കും. ആ മുറുക്കലിലാണ് പൊയ്‌കുതിരകൾ ഒതുക്കവും രൂപവും ചന്തവും വെക്കുന്നത്. ഇതിന് ഒരു പ്രത്യേക മുൻ പരിചയം അനിവാര്യമാണ്. പാപ്പുള്ളി കടമ്പാട്ട് രാമചന്ദ്രൻ നായരുടെയും തോപ്പിലെ തിലകന്റെയും കാലങ്ങളായുള്ള നേതൃത്വത്തിൽ ഈ പ്രക്രിയ വളരെ ഭംഗിയായി ഇന്നും ചെയ്‌തു വരുന്നു.
പ്രസാദ് കെ ഷൊർണുർ
No comments:
Post a Comment